Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാലാഖമാർ സമാധാനത്തോടെ ജോലി ചെയ്യട്ടെ; നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌കരിച്ചുള്ള വിജ്ഞാപനത്തിന് സ്‌റ്റേ ഇല്ല; ഹൈക്കോടതി ഡിവിഷൻ ബഞ്ച് തീരുമാനം ആശുപത്രി മാനേജ്‌മെന്റുകളുടെ ഹർജിയിൽ

മാലാഖമാർ സമാധാനത്തോടെ ജോലി ചെയ്യട്ടെ; നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌കരിച്ചുള്ള വിജ്ഞാപനത്തിന് സ്‌റ്റേ ഇല്ല; ഹൈക്കോടതി ഡിവിഷൻ ബഞ്ച് തീരുമാനം ആശുപത്രി മാനേജ്‌മെന്റുകളുടെ ഹർജിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌കരിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തിനു സ്റ്റേ ഇല്ല. വിജ്ഞാപനം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സർക്കാർ വിജ്ഞാപനത്തിനെതിരേ ആശുപത്രി മാനേജ്‌മെന്റുകൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. നേരത്തെ, ഹൈക്കോടതി സിംഗിൾ ബെഞ്ചും വിജ്ഞാപനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ വെള്ളിയാഴ്ച കോടതി പരിഗണിക്കും.

ഏപ്രിൽ 23നു സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തെ ചോദ്യംചെയ്തു കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മലപ്പുറം നിംസ് ആശുപത്രിയുടെ ചെയർമാൻ ഹുസൈൻ കോയ തങ്ങളും നൽകിയ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് സ്വകാര്യ ആശുപത്രികളാണെന്നും നഴ്‌സുമാർക്കു സർക്കാരിന്റെ വിജ്ഞാപനമനുസരിച്ചു ശന്പളം നൽകിയാൽ ആശുപത്രികൾ പ്രതിസന്ധിയിലാകുമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ വിജ്ഞാപനത്തിൽ എതിർപ്പുണ്ടെങ്കിൽ അക്കാര്യം സർക്കാരിനെ അറിയിക്കാമെന്നായിരുന്നു ഹൈക്കോടതി നിലപാട്.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം പരിഷ്‌കരിച്ച് സർക്കാർ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാർക്ക് 20,000 രൂപയാണ് അടിസ്ഥാന ശന്പളം. ജനറൽ, ബിഎസ്സി നഴ്‌സുമാർക്ക് ഈ ശന്പളം ലഭിക്കും. പത്തു വർഷം സർവീസുള്ള എഎൻഎം നഴ്‌സുമാർക്കും 20,000 രൂപ വേതനമായി ലഭിക്കും. ഡിഎ, ഇൻക്രിമെന്റ്, വെയ്‌റ്റേജ് എന്നീ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോർട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തിൽ അലവൻസുകൾ ഒഴിവാക്കിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP