Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ.എസ്.ആർ.ടി.സി ആരെയാണ് ഭയക്കുന്നതെന്ന് ഹൈക്കോടതി; ഒഴിവുകളുടെ കണക്കുകളിൽ കൃത്യതവേണം; കാര്യങ്ങൾ സുതാര്യമായിരിക്കണം; എം.പാനലുകാരെ മാറ്റിനിർത്തിയിട്ടും സുഗമമായി ഓടിയില്ലേയെന്നും കോടതി

കെ.എസ്.ആർ.ടി.സി ആരെയാണ് ഭയക്കുന്നതെന്ന് ഹൈക്കോടതി; ഒഴിവുകളുടെ കണക്കുകളിൽ കൃത്യതവേണം; കാര്യങ്ങൾ സുതാര്യമായിരിക്കണം; എം.പാനലുകാരെ മാറ്റിനിർത്തിയിട്ടും സുഗമമായി ഓടിയില്ലേയെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; പിരിച്ചുവിട്ടതിനെതിരെ എം.പാനൽ ജീവനക്കാർ നൽകിയ ഹർജികൾ പരിഗണിക്കവെ കെഎസ്ആർടിസിയോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. കെ.എസ്.ആർ.ടി.സി ആരെയാണ് ഭയക്കുന്നതെന്ന് ചോദിച്ച കോടതി ഒഴിവുകളുടെ കണക്കുകളിൽ കൃത്യതവേണമെന്നു പറഞ്ഞു.

കാര്യങ്ങൾ സുതാര്യമായിരിക്കണം. പിരിച്ചുവിട്ടതിനെതിരെ എം.പാനൽ ജീവനക്കാർ നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. എന്നാൽ കോടതിയുടെ നിലപാടുകൾ എംപാനൽ ജീവനക്കാർ എതിരായേക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ജീവനക്കാരെ പിരിച്ചുവിട്ട നടപടി അശാസ്ത്രീയമാണെന്നും പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാർ സുപ്രിം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതിയിൽ ഹർജി നൽകാനായിരുന്നു സുപ്രിം കോടതി നിർദ്ദേശം.

എം.പാനലുകാരെ മാറ്റിനിർത്തിയിട്ടും സുഗമമായി ഓടിയില്ലേയെന്നും കോടതി ചോദിച്ചു. പിരിച്ചുവിട്ടതിനെതിരെ എം.പാനൽ ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. പി.എസ്.സി നിയമനം ഉറപ്പാക്കുമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. കേസിൽ വാദം തുടരുകയാണ്.

അതേസമയം പിരിച്ചുവിടപ്പെട്ട എംപാനൽ കണ്ടക്ടർമാരുടെ ശയനസമരം സെക്രട്ടറിയേറ്റിന് മുന്നിൽ രണ്ടാംദിവസവും തുടരുകയാണ്. വെള്ളിയാഴ്ച മുതൽ നിയമസഭയ്ക്ക് മുന്നിലേക്ക് സമരം മാറ്റും. നിയമനമോ നഷ്ടപരിഹാരമോ വേണമെന്നാണ് ആവശ്യം. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP