Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെമാൽ പാഷയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്; പടിയിറങ്ങുന്നത് മനസാക്ഷിക്കൊത്ത് മാത്രമെ പ്രവർത്തിച്ചിട്ടുള്ളുവെന്ന ബോധ്യത്തോടെയെന്നും ചീഫ് ജസ്റ്റിസ്; അൽപന്മാർ അവഹേളിക്കാൻ ഇറങ്ങിയാൽ അത് തടുക്കണമെന്ന് പിഎൻ രവീന്ദ്രൻ; കെമാൽ പാഷയ്‌ക്കെതിരെ വിമർശനവുമായി ജഡ്ജിമാർ രംഗത്ത്

കെമാൽ പാഷയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്; പടിയിറങ്ങുന്നത് മനസാക്ഷിക്കൊത്ത് മാത്രമെ പ്രവർത്തിച്ചിട്ടുള്ളുവെന്ന ബോധ്യത്തോടെയെന്നും ചീഫ് ജസ്റ്റിസ്; അൽപന്മാർ അവഹേളിക്കാൻ ഇറങ്ങിയാൽ അത് തടുക്കണമെന്ന് പിഎൻ രവീന്ദ്രൻ; കെമാൽ പാഷയ്‌ക്കെതിരെ വിമർശനവുമായി ജഡ്ജിമാർ രംഗത്ത്

കൊച്ചി:ജസ്റ്റിസ് കെമാൽപാക്ഷയുടെ വിവാദ പരാമർശങ്ങൾക്ക് പരോക്ഷമറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. ചീഫ് ജസ്റ്റിസായിരിക്കുന്ന കാലഘട്ടത്തിൽ മനാസക്ഷിക്കൊത്തുമാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും ആ ബോധ്യത്തോടെയാണ് പടിയിറങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു കൊച്ചിയിൽ ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജസ്റ്റിസ് ആന്റണിയുടെ പ്രതികരണം. ഹൈക്കോടതി ജഡ്ജിയായതും ചീഫ് ജസ്റ്റിസായതുമെല്ലാം അപ്രതീക്ഷിതമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറ്റിയതടക്കം ചീഫ് ജസ്റ്റിസിന്റെ നടപടികളിലുള്ള അതൃപ്തി ജസ്റ്റിസ് കെമാൽ പാഷ തുറന്ന് പറഞ്ഞിരുന്നു. ബാഹ്യ ഇടപെടൽ സംശയിക്കുന്നവരെ കുറ്റം പറയാനാകില്ലെന്ന ഉൾപ്പടെയുള്ള പ്രസ്താവനകളാണ് കെമാൽ പാഷ നടത്തിയത്.

ജസ്റ്റിസ് കെമാൽപാഷയ്‌ക്കെതിരെ കടുത്ത വിമർശവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എൻ.രവീന്ദ്രനും രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയിൽ കഴിഞ്ഞദിവസമുണ്ടായ പരാമർശങ്ങൾ ദുഃഖകരമാണ്. താൻ പ്രവർത്തിച്ച കോടതിയോട് അങ്ങനെ ചെയ്യാൻ കഴിയുകയില്ലെന്നും രവീന്ദ്രൻ പറയുന്നുഅൽപന്മാർ അവഹേളിക്കാൻ ഇറങ്ങിയാൽ അത് തടുക്കണം. അത്തരക്കാർക്കെതിരെ പറയാനുള്ളത് പറയും. തന്റെ കർക്കശസ്വഭാവം അടുത്തദിവസംവിടവാങ്ങൽ പ്രസംഗത്തിൽ കാണിക്കുമെന്നും ജസ്റ്റിസ് രവീന്ദ്രൻ പറഞ്ഞു.

വിരമിച്ച ശേഷം അനുവദിച്ച ആദ്യ അഭിമുഖത്തിൽ കെമാൽ പാഷ ജഡ്ജി നിയമനത്തിനായി ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്ത പട്ടികയിൽ ചിലരെക്കുറിച്ചുള്ള ആക്ഷേപം എവിടെയും പറയാൻ തയ്യാറാണ എന്ന് വ്യക്തമായിരുന്നു. വിരമിച്ച ശേഷം സർക്കാർ നൽകുന്ന പദവികൾ ഏറ്റെടുക്കരുതെന്ന് പറഞ്ഞത്, സഹജഡ്ജിമാർക്കുള്ള മുന്നറിയിപ്പ് തന്നെയാണെന്നും ആരെല്ലാം ചെവിക്കൊള്ളുമെന്ന് അറിയില്ലെന്നും കെമാൽ പാഷ തുറന്നടിച്ചു.

കണ്ണൂരിലെ ഷുഹൈബ് വധക്കസ് സിബിഐക്ക് വിട്ടതിനും കർദിനാളിനെതിരെ കേസെടുക്കാനും ഉത്തരവിട്ടതിനും പിന്നാലെയായിരുന്നു ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറിയത്. അനവസരത്തിലുണ്ടായ ഈ മാറ്റത്തിന് ഉത്തരവാദി ആരാണ് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.സഭ, രാഷ്ട്രീയകൊലക്കേസ് വിധികൾ അട്ടിമറിക്കപ്പെട്ടെന്ന് പറയാനില്ല. നീതി നടത്തിയാൽ മാത്രം പോരാ, നീതി നടത്തിയതായി കാണണം. ജഡ്ജി നിയമനത്തിലും അദ്ദേഹം നിലപാട് കടുപ്പിച്ചു. ജഡ്ജി നിയമനത്തിന് പരിഗണനയിലുള്ളവരിൽ ചിലർ അർഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാൻ ഹൈക്കോടതി ഡയറക്ടറി പരിശോധിക്കേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സുതാര്യതയില്ലെന്നും മാനദണ്ഡങ്ങൾ വ്യക്തമല്ലെന്നും ജ. കെമാൽപാഷ പറഞ്ഞു.

ജഡ്ജിമാരിൽ പലർക്കും ഇതേ അഭിപ്രായമുണ്ട്. പക്ഷേ എത്രപേർ തുറന്നുപറയുമെന്നറിയില്ല അദ്ദേഹം പറഞ്ഞു. വിരമിച്ചശേഷം പദവികൾ ഏറ്റെടുക്കാൻ പാടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം സഹപ്രവർത്തകർക്ക് നൽകുന്നു. വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത് ജഡ്ജിമാർക്ക് മുന്നറിയിപ്പായിതന്നെയാണ്. ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ല, ആരൊക്കെ പാലിക്കുമെന്നും ഉറപ്പില്ല. തനിക്ക് വാഗ്ദാനങ്ങളില്ലെന്നും ശമ്പളമുള്ള ജോലി ഏറ്റെടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിരമിച്ചെങ്കിലും ന്യായാധിപന്റെ മനസോടെ തന്നെ ജീവിക്കുമെന്ന് കെമാൽ പാഷ പറയുമ്പോൾ ഇപ്പോഴത്തെ തുറന്നുപറച്ചിലിന്റെ പരിമിതികൾ ബോധ്യമാകും. അതുകൊണ്ട് തന്നെ ആരെയും ഒന്നിനെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും കാര്യങ്ങൾ പകൽപോലെ വ്യക്തമാണ്. എന്നും വാർത്തകളിൽ നിറഞ്ഞുനിന്ന കെമാൽ പാഷയെ ഈ തുറന്നുപറച്ചിന്റെ പേരിൽ കുറ്റപ്പെടുത്തുന്നവർക്കുമുണ്ട് മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP