Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രീത ഷാജിക്ക് അന്ത്യശാസനം; 48 മണിക്കൂറിനകം വീട് ഒഴിയണമെന്ന് ഹൈക്കോടതി; വില്ലേജ് ഓഫീസർ വീടിന്റെ താക്കോൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം; 24നു റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് അറ്റോർണിക്ക് ഹൈക്കോടതി നിർദ്ദേശം; പ്രീത ജുഡിഷ്യൽ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും കോടതി

പ്രീത ഷാജിക്ക് അന്ത്യശാസനം; 48 മണിക്കൂറിനകം വീട് ഒഴിയണമെന്ന് ഹൈക്കോടതി; വില്ലേജ് ഓഫീസർ വീടിന്റെ താക്കോൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം; 24നു റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് അറ്റോർണിക്ക് ഹൈക്കോടതി നിർദ്ദേശം; പ്രീത ജുഡിഷ്യൽ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സുഹൃത്തിന്റെ ബാങ്ക് വായ്പക്ക് ജാമ്യം നിന്നതിനെ തുടർന്ന് ബാങ്ക് ജപ്തി ചെയ്ത് ലേലത്തിൽ വിറ്റ വീടിന്റെ ഉടമ പ്രീത ഷാജിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രശ്‌നപരിഹാരത്തിന് പല തവണ അവസരം നൽകിയില്ലേ. എന്നിട്ടും അവിടെ തുടർന്ന് ജുഡീഷ്യൽ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും കോടതി ചോദിച്ചു. പ്രീത 48 മണിക്കൂറിനകം വീടൊഴിയണമെന്നും കോടതി അന്ത്യ ശാസനം നൽകി.

തൃക്കാക്കര വില്ലേജ് ഓഫീസർ വീടിന്റെ താക്കോൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം. ഈ മാസം 24നു റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് അറ്റോർണിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഡിസംബർ മൂന്നാം തീയതഇതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോാടതി അന്തിമ വാദം കേൾക്കും. വീട് ലേലം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രീത ഷാജി നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ഇടപ്പള്ളി സ്വദേശിയായ പ്രീത ഷാജിയെ വിമർശിച്ച കോടതി ഇനി കോടതിയിൽ നിന്ന് ഒരു ആനുകൂല്യവും അർഹിക്കുന്നില്ല. പകരം സ്ഥലം നൽകാമെന്ന് ജപ്തി ചെയ്ത സ്ഥലം വാങ്ങിയ രതീഷ് വാഗ്ദാനം നൽകിയിരുന്നു. വേണമെങ്കിൽ ഇത് സ്വീകരിക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നിയമപരമായ ഒരു ആനുകൂല്യവും കോടതിയുടെ ഭാഗത്തു നിന്നും പ്രീത ഷാജിക് കിട്ടില്ലെന്ന് ഡിവിഷൻ ബഞ്ച് നേരെത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിർണായക ഇടപെടൽ.

അതേസമയം, ഡി.ആർ.ടിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സിംഗിൾ ബെഞ്ചിൽ ഹരജി നൽകിയിട്ടുണ്ടെന്നും അത് പരിഗണിക്കുന്നത് വരെ സമയം തരണമെന്നും പ്രീത ഷാജി കോടതിയിൽ ആവശ്യമുന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP