Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202202Friday

നാടിന്റെ നിക്ഷേപ സൗഹൃദ രീതികൾക്ക് ഉത്തേജനം പകരുന്ന ചുവടുവെയ്‌പെന്ന് മുഖ്യമന്ത്രി; നഗരഹൃദയത്തിലെ തലയെടുപ്പുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായി ഹയാത്ത് റീജൻസി; ലുലു ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ പുതിയ സംരംഭത്തിന് തുടക്കം

നാടിന്റെ നിക്ഷേപ സൗഹൃദ രീതികൾക്ക് ഉത്തേജനം പകരുന്ന ചുവടുവെയ്‌പെന്ന് മുഖ്യമന്ത്രി; നഗരഹൃദയത്തിലെ തലയെടുപ്പുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായി ഹയാത്ത് റീജൻസി; ലുലു ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ പുതിയ സംരംഭത്തിന് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം :ലുലു ഗ്രൂപ്പും ഹയാത്തും ചേർന്ന് തിരുവനന്തപുരത്ത് ആരംഭിച്ച ഹയാത്ത് റീജൻസി ഹോട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതോടെ നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായി ഹയാത്ത് റീജൻസി മാറി.2.2ഏക്കറിൽ 600 കോടി ചെലവിട്ട് എട്ട് നിലകളിലായാണ് ഹോട്ടലിന്റെ നിർമ്മാണം.ഇതിൽ 132 മുറികളും അഞ്ച് ഭക്ഷണ ശാലകളും മൂന്ന് കൺവെൻഷൻ സെന്ററുകളും ഉൾപ്പെടും.കൂടാതെ സ്വിംമ്മിങ് പൂളുകൾ ജിമ്മുകൾ ആയുർവേദ തെറാപ്പി സെന്ററുകൾ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളോടെയാണ് ഹയാത്ത് തുറന്നിരിക്കുന്നത്.

നാടിന്റെ നിക്ഷേപ സൗഹൃദ രീതികൾക്ക് ഉത്തേജനം പകരുന്ന ചുവടുവെയ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.തലസ്ഥാന നഗരത്തിലെ പ്രധാന കുറവുകളിലൊന്ന് ഇതോടെ പരിഹരിക്കപ്പെട്ടെന്നും വിനോദ സഞ്ചാരമേഖല തഴച്ച് വളരുന്ന ഘട്ടത്തിലാണ് ഹയാത്തിന്റെ വരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂസഫലിയുമായുള്ള സൗഹൃദമാണ് വ്യത്യസ്ത ആശയങ്ങളുള്ള എല്ലാവർക്കും ഒത്തുചേരാനുള്ള അവസരം പലപ്പോഴും ഒരുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ സദസ്സ് കയ്യടിയോടെയാണ് സ്വീകരിച്ചത്.കേരളത്തിനകത്തും പുറത്തും മറ്റു രാജ്യങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന വ്യവസായ സാമ്രാജ്യത്തിലൂടെ മലയാളികൾക്ക് എന്നും അഭിമാനമാണ് യൂസഫലിയെന്നും കേരളത്തിന്റെ അനൗദ്യോഗിക ബ്രാൻഡ് അംബാസിഡറാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ വികസനത്തിനും മുന്നോട്ടുള്ള പോക്കിനും ഇത്തരം പ്രസ്ഥാനങ്ങൾ ഏറ്റവും നിർണ്ണായകമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.പദ്ധതി തിരുവനന്തപുരത്തിന്റെ വളർച്ചയിൽ നിർണ്ണായക നാഴികക്കലാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും അഭിപ്രായപ്പെട്ടു.

ഉടൻതന്നെ കോഴിക്കോട്ട് 500 കോടി നിക്ഷേപത്തിൽ ഹയാത്ത് ഹോട്ടൽ ആരംഭിക്കുമെന്ന പ്രഖ്യാപനം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിട#ങ്ങിൽ വെച്ച് നടത്തി.ഹോട്ടലിലെ ഗ്രേറ്റ് ഹാൾ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, ആന്റണി രാജു, ജി.ആർ അനിൽ, വി.ശിവൻകുട്ടി, ശശി തരൂർ എംപി, എംഎൽഎമാരായ പി കെ കുഞ്ഞാലക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.

മൾട്ടിലെവൽ പാർക്കിങ് സൗകര്യവും ഹയാത്ത് റീജൻസിയെ ശ്രദ്ധേയമാക്കുന്നു. ഹോട്ടലിൽ ഒരേസമയം 400 കാറുകളും 250 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ സാധിക്കും.ലുലു ഗ്രൂപ്പും, രാജ്യാന്തര ഹോട്ടൽ ശ്രംഖലയായ ഹയാത്ത് ഹോട്ടൽസ് കോർപ്പറേഷനും ചേർന്ന് കേരളത്തിലാരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണ്. കൊച്ചിയിലും, തൃശ്ശൂരുമാണ് നേരത്തെ ഹോട്ടൽ തുറന്നിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP