Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഓട്ടോറിക്ഷയും ഓടിക്കാം; ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ലൈസൻസ് നൽകിയിരുന്നത് നിർത്തലാക്കി

കാർ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഓട്ടോറിക്ഷയും ഓടിക്കാം; ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ലൈസൻസ് നൽകിയിരുന്നത് നിർത്തലാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാർ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇനി ഓട്ടോറിക്ഷയും ഓടിക്കാം. രാജ്യവ്യാപക ലൈസൻസ് വിതരണശൃംഖലയായ 'സാരഥി'യിലേക്ക് സംസ്ഥാനവും മാറിയതോടെ ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ലൈസൻസ് നൽകിയിരുന്നത് നിർത്തലാക്കിയതോടെയാണ് കാർ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഓട്ടോറിക്ഷയും ഓടിക്കാം എന്നായത്. നിലവിൽ ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസൻസുള്ളവർക്ക് പുതിയ ഭേദഗതി തടസ്സമില്ല. ഇവരുടെ ലൈസൻസുകൾ പുതുക്കുമ്പോൾ വൈദ്യുതി വാഹനങ്ങൾക്കുള്ള ഇ-റിക്ഷ ലൈസൻസ് നൽകും.

എൽ.പി.ജി., ഡീസൽ, പെട്രോൾ, വൈദ്യുതി ഓട്ടോറിക്ഷകൾ ഇ-റിക്ഷ ലൈസൻസ് ഉപയോഗിച്ച് ഓടിക്കാം. ഇതിന് സാധുത നൽകി ഉത്തരവിറക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു. സാരഥി സോഫ്റ്റ്‌വേറിൽ ഓട്ടോറിക്ഷ എന്ന വിഭാഗമില്ല. പകരം ടാക്സികൾക്കെല്ലാം ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസാണ് നിഷ്‌കർഷിക്കുന്നത്. ഓട്ടോറിക്ഷകൾക്ക് പ്രത്യേകം ലൈസൻസ് നിലനിർത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചില്ല. ചെറുടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്ക് ബാഡ്ജ് വേണ്ടെന്ന നിബന്ധനയും ഇതോടൊപ്പം നടപ്പാക്കിയിരുന്നു.

ക്വാഡ്രാ സൈക്കിൾ എന്ന പുതുവിഭാഗത്തിൽ ചെറു നാലുചക്ര വാഹനങ്ങൾ ഇറങ്ങിയതോടെയാണ് കേന്ദ്രസർക്കാർ ഓട്ടോറിക്ഷകൾക്ക് പ്രത്യേക ലൈസൻസ് വേണ്ടെന്നുവെച്ചത്. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് സഞ്ചരിക്കാവുന്ന നാലുചക്ര വാഹനങ്ങളാണിവ. വലുപ്പത്തിൽ ഓട്ടോറിക്ഷയ്ക്കു തുല്യമാണെങ്കിലും ഇവയ്ക്ക് കാറിന്റെ നിയന്ത്രണസംവിധാനങ്ങളാണുള്ളത്. അതേസമയം, കാർ ഡ്രൈവിങ് അറിയുന്നവർക്ക് പരിശീലനമില്ലാതെ ഓട്ടോറിക്ഷ ഓടിക്കാൻ കഴിയില്ലെന്ന് ഡ്രൈവിങ് സ്‌കൂൾ പരിശീലകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP