Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ വിട്ട് വന്ന് കുളിക്കാൻ പോയ അഞ്ചാം ക്ലാസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു; വൈകുന്നേരം മദ്രസയിൽ പോകാൻ മകനെ തെരഞ്ഞെപ്പോൾ മാതാവ് കണ്ടത് കുളത്തിൽ പൊങ്ങിക്കിടക്കുന്ന മൃതദേഹം; വാട്ടർ കോട്ട് ഇടാത്തത് ദുരന്തമായി; കോഡൂരിനെ ഞെട്ടിച്ച് ഹാസിറിന്റെ മരണം

സ്‌കൂൾ വിട്ട് വന്ന് കുളിക്കാൻ പോയ അഞ്ചാം ക്ലാസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു; വൈകുന്നേരം മദ്രസയിൽ പോകാൻ മകനെ തെരഞ്ഞെപ്പോൾ മാതാവ് കണ്ടത് കുളത്തിൽ പൊങ്ങിക്കിടക്കുന്ന മൃതദേഹം; വാട്ടർ കോട്ട് ഇടാത്തത് ദുരന്തമായി; കോഡൂരിനെ ഞെട്ടിച്ച് ഹാസിറിന്റെ മരണം

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം കോഡൂർ ഒറ്റത്തറ പാട്ടുപാറകുളമ്പിൽ സ്‌കൂൾവിട്ട് വന്ന് കുളിക്കാൻപോയ അഞ്ചാം ക്ലാസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. മദ്രസയിൽപോകാൻ മകനെ തെരഞ്ഞെപ്പോൾ മാതാവ് കണ്ടത് കുളത്തിൽ പൊങ്ങിക്കിടക്കുന്ന മൃതദേഹം. ഒറ്റത്തറ സ്വദേശി വില്ലൻ അബ്ദുൽ മുനീറിന്റെ മകൻ മുഹമ്മദ് ഹാസിർ(11)ആണ് വീടിനടുത്തെ പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചത്് ചെമ്മങ്കടവ് ജി.എം.യു.പി സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. സ്‌കൂൾ വിട്ട് വന്ന് വൈകുന്നേരം കുളത്തിൽ കുളിക്കാൻ പോയതായിരുന്നു.

കൂട്ടുകാരനെ വിളിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞതോടെ തനിച്ചാണു കുളിക്കാൻ പോയത്. വൈകുന്നേരം മദ്രസയിൽപോകാൻ സമയത്തും കുട്ടി തിരിച്ചുവരാത്തതിനാൽ മാതാവ് അന്വേഷിച്ചപ്പോഴാണ് വൈകിട്ട് 5.30ഓടെയാണ് കുളത്തിൽ മരിച്ചനിലയിൽ മൃതദേഹം കണ്ടത്. മാതാവ് :റസീന. സഹോദരന്മാർ: മുഹമ്മദ് ഹാദി, മുഹമ്മദ് ഹനാൻ. മൃതദേഹം ആദ്യം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്കും മാറ്റി. മലപ്പുറം താലൂക്ക് ആശുപത്രിയിൽനിന്നും പോസ്റ്റ്മോർട്ടം നടത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് മഞ്ചേരിയിലേക്ക് മാറ്റിയത്.

വിദ്യാർത്ഥിക്ക് ശരിയായ രീതിയിൽ നീന്തൽ അറിയില്ലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതിനാൽ കുളിക്കുമ്പോൾ മുങ്ങിപ്പോകാതിരിക്കാനുള്ള വാട്ടർകോട്ട് ഉപയോഗിക്കാറുണ്ടായിരുന്നു. സാധാരണ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുമ്പോൾ ഈകോട്ട് ഉപയോഗിക്കാറുണ്ട്. എന്നാൽ മൃതദേഹം കുളത്തിൽ കാണുന്ന സമയത്ത് കോട്ട് ധരിച്ചിരുന്നില്ല. കുളത്തിന് പുറത്തായി കോട്ടുണ്ടായിരുന്നുവെന്നും മൃതദേഹം ആദ്യം കണ്ടവർ പറയുന്നു.

പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ ഒറ്റത്തറ ജുമാ മസ്ജിദ് ഖബ്ര്സ്ഥാനിൽ മറവ് ചെയ്യും. മുഹമ്മദ് ഹാസിന്റെ അവിചാരിത മരണത്തെ തുടർന്ന് ചെമ്മൻകടവ് യു.പി സ്‌കൂളിന് അവധി ചൊവ്വാഴ്‌ച്ച(20-09-22)സ്‌കൂളിന് അവധിയായിരിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP