Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാലിയിലേക്ക് കടത്താൻ കൊണ്ടുവന്ന 12 കോടിയുടെ ഹാഷിഷ് ഓയിൽ തലസ്ഥാനത്ത് പിടികൂടി; 11 കിലോയുമായി രണ്ടുപേർ അറസ്റ്റിൽ

മാലിയിലേക്ക് കടത്താൻ കൊണ്ടുവന്ന 12 കോടിയുടെ ഹാഷിഷ് ഓയിൽ തലസ്ഥാനത്ത് പിടികൂടി; 11 കിലോയുമായി രണ്ടുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ T അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് തിരുവനന്തപുരം എക്‌സൈസ് സർക്കിൾ പാർട്ടിയും കഴക്കുട്ടം എക്‌സൈസ് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം പാർത്ഥസ് ടെക്‌സ്‌റ്റൈൽസിന് സമീപത്ത് നിന്നും മാലിയിലേയ്ക്ക് തിരുവനന്തപുരം സ്വദേശി മുഖാന്തിരം കടത്താനായി കൊണ്ട് വന്ന ഉദ്ദേശം 12 കോടിയോളം വില വരുന്ന 11 കിലോയോളം ഹാഷിഷ് ഓയിലുമായി തമിഴ്‌നാട് മധുര സ്വദേശി സാദിക്ക് (41) ആന്ധ്ര വിശാഖപട്ടണത്ത് സ്ഥിര താമസമാക്കിയ ഇടുക്കി നെടുങ്കണ്ടം സ്വദേശി സാബു സേവ്യർ (41) എന്നിവരെ ഒന്നും രണ്ടും പ്രതികളായി അറസ്റ്റ് ചെയ്തു

.പ്രതികളുടെ പക്കൽ നിന്നും 304510 രൂപയും കണ്ടെടുത്തു. ടി കേസ് NDPS CR No 1/2019 ആയി രജിസ്റ്റർ ചെയ്തു. ടി കൊമേഴ്‌സ്യൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാർ പ്രിവന്റ്റീവ് ആഫീസർമാരായ ദീപുക്കുട്ടൻ, സുനിൽ രാജ്, ബൈജു, സന്തോഷ് കുമാർ ബി സിവിൽ എക്‌സൈസ് ആഫീസർമാരായ ശിവൻ, കൃഷ്ണ പ്രസാദ്, സുബിൻ, രാജേഷ് ആർ, രാജേഷ് കുമാർ എസ്, പ്രവീൺ കെ, ഷാജി കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികകൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP