Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മാസമായി കണ്ണൂർ ജില്ല വിട്ട് എങ്ങും പോയിട്ടില്ല; വീട്ടിൽ കിടന്നുറങ്ങുന്നയാൾക്ക് ഹാസ് ടാഗ് വഴി ടോൾ പിരിവ്; മറിമായമെന്തന്നറിയാതെ വാഹന ഉടമ

ഒരു മാസമായി കണ്ണൂർ ജില്ല വിട്ട് എങ്ങും പോയിട്ടില്ല; വീട്ടിൽ കിടന്നുറങ്ങുന്നയാൾക്ക് ഹാസ് ടാഗ് വഴി ടോൾ പിരിവ്; മറിമായമെന്തന്നറിയാതെ വാഹന ഉടമ

സ്വന്തം ലേഖകൻ

കണ്ണുർ: കണ്ണുരിൽ വീട്ടിൽ കിടന്നുറങ്ങിയ ആൾക്ക് തൃശുർ പാലിയേക്കര ടോൾ പ്‌ളാസയുടെ ടോൾ പിരിവ്. മറിമായമെന്തന്നറിയാതെ അങ്കലാപ്പിലാണ് കുടുംബനാഥൻ.

കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവിൽ വീട്ടിലായിരുന്ന തോമസ് അലക്കാട്ടുപറസനാണ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർപ്രകാരം ടോൾ പിരിച്ചതായി ഫോണിൽ സന്ദേശമെത്തിയത്. കഴിഞ്ഞ ഒരു മാസമായി കണ്ണൂർ ജില്ല വിട്ട് എങ്ങും പോയിട്ടില്ലാത്ത തോമസിന് കഴിഞ്ഞദിവസം രാത്രി 11.56നാണ് ഫാസ്ടാഗ് വഴി 80 രൂപ ടോൾ ഈടാക്കിയെന്ന സന്ദേശം ലഭിച്ചത്. തോമസിന്റെ പേരിലുള്ള കെഎൽ 59 യു 9054 റെനോൾട്ട് ട്രൈബർ വാഹനത്തിനാണ് ടോൾ ഈടാക്കിയത്. ഫെഡറൽ ബാങ്കിന്റെ ഫാസ്ടാഗ് അക്കൗണ്ട് വഴിയാണ് ടോൾ പിരിച്ചത്.

200 രൂപ ഉണ്ടായിരുന്ന അക്കൗണ്ടിൽനിന്ന് 80 രൂപ പാലിയേക്കര ടോൾ പ്ലാസയിൽനിന്നു പിടിച്ചതായും 120 രൂപ തുടർന്നുള്ള ബാലൻസും സംബന്ധിച്ച മെസേജുമാണ് ലഭിച്ചത്. രാത്രി 11.09 ന് വാഹനം ഇതുവഴി കടന്നുപോയതായാണ് മെസേജ്. ഇതുസംബന്ധിച്ച് തോമസ് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായാണ് അറിയാൻ സാധിച്ചത്.

ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തണമെന്ന് തോമസ് ആവശ്യപ്പെട്ടു എന്നാൽ നമ്പർ മാറി പോയതാവാമെന്നാണ് പൊതുമരാമത്ത് അധികൃതർ നൽകുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP