Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളേജ് വിദ്യാർത്ഥി അദ്ധ്യാപകനെ വെടിവെച്ചു കൊന്നു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അദ്ധ്യാപകനെ വെടിവെച്ചിട്ടത് സ്റ്റാഫ് മുറിയിൽ വെച്ച്: കൊല്ലപ്പെട്ടത് ഹരിയാനയിലെ ഖാർക്കോട ഷഹീദ് ദൽബീർ സിങ് ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകൻ

കോളേജ് വിദ്യാർത്ഥി അദ്ധ്യാപകനെ വെടിവെച്ചു കൊന്നു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അദ്ധ്യാപകനെ വെടിവെച്ചിട്ടത് സ്റ്റാഫ് മുറിയിൽ വെച്ച്: കൊല്ലപ്പെട്ടത് ഹരിയാനയിലെ ഖാർക്കോട ഷഹീദ് ദൽബീർ സിങ് ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകൻ

ന്യൂഡൽഹി: അദ്ധ്യാപകനെ കോളേജ് വിദ്യാർത്ഥി വെടിവെച്ചു കൊന്നു. സ്റ്റാഫ് മുറിയിൽ ഇരുന്ന അദ്ധ്യാപകനെയാണ് വിദ്യാർത്ഥി യാതൊരു പ്രകോപനവും ഇല്ലാതെ വെടിവെച്ച് ഇട്ടത്.

ഹരിയാനയിലെ ഖാർക്കോട ഷഹീദ് ദൽബീർ സിങ് ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകനായ രാജേഷ് മാലിക് ആണ് കൊല്ലപ്പെട്ടത്.

രാജേഷിന് നേരെ നാല് തവണ വെടിവച്ച ശേഷം വിദ്യാർത്ഥി ഓടിരക്ഷപെട്ടു. രാജേഷ് മാലിക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൃത്യം നടത്താൻ വിദ്യാർത്ഥിയെ പ്രേരിപ്പിച്ചതെന്താണ് എന്നത് സംബന്ധിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP