Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യെച്ചൂരിയെ കയ്യേറ്റം ചെയ്തതിനു പിന്നാലെ സംസ്ഥാനത്തെ ബിജെപി ഓഫീസുകൾക്കു നേർക്ക് ആക്രമണം; തിരുവനന്തപുരത്തെ ജില്ലാ ഓഫീസിനു നേർക്കു പെട്രോൾ ബോംബേറ്; തലയോലപ്പറമ്പിലും ചേർത്തലയിലും ഓഫീസുകൾ ആക്രമിക്കപ്പെട്ടു; തിരുവനന്തപുരത്ത് നാളെ ഹർത്താൽ

യെച്ചൂരിയെ കയ്യേറ്റം ചെയ്തതിനു പിന്നാലെ സംസ്ഥാനത്തെ ബിജെപി ഓഫീസുകൾക്കു നേർക്ക് ആക്രമണം; തിരുവനന്തപുരത്തെ ജില്ലാ ഓഫീസിനു നേർക്കു പെട്രോൾ ബോംബേറ്; തലയോലപ്പറമ്പിലും ചേർത്തലയിലും ഓഫീസുകൾ ആക്രമിക്കപ്പെട്ടു; തിരുവനന്തപുരത്ത് നാളെ ഹർത്താൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. തിരുവനന്തവപുരത്തെ ജില്ലാ കമ്മിറ്റി ഓഫീസ് അടക്കം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബിജെപി ഓഫീസുകൾക്കു നേർക്കുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണു ഹർത്താൽ.

നീഴൂർ,തലയോലപ്പറമ്പ്, വെള്ളൂർ, ചേർത്തല തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിജെപി ഓഫീസുകൾക്ക് നേരെ ആക്രമമുണ്ടായതായാണ് വിവരം. കണ്ണൂരിൽ സിപിഐയുടെ ഓഫീസും തല്ലിതകർത്തിട്ടുണ്ട്.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഡെൽഹിയിൽ നടന്ന അക്രമത്തിന് പിന്നാലെയാണ് കേരളത്തിൽ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ട്യൂട്ടേഴ്‌സ് ലൈനിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണവും ഉണ്ടായി.

ഹെൽമെറ്റ് ധരിച്ചത്തിയ രണ്ട് പേർ ബോംബെറിഞ്ഞുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ഓഫീസിൽ ആളില്ലാത്ത സമയത്തായിരുന്നു അക്രമം എന്നതിനാൽ ആർക്കും പരിക്കേറ്റില്ല.

ബുധനാഴ്ച വൈകുന്നേരത്തോടൊയിരുന്നു ഡൽഹി എ.കെ.ജി ഭവനിൽ വാർത്താസമ്മേളനം നടത്താൻ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവർത്തകർ അക്രമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു വൈകുന്നേരത്തോടെ കേരളമാകെ നടന്നത്.

കക്ഷി ഭേദമന്യ രാഷ്ട്രീയ നേതാക്കളും അക്രമത്തിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധത്തിനിടെ പലയിടത്തും സി.പി.എം പ്രവർത്തകർ ബിജെപിയുടെ ഫ്ളക്സുകളും ബോർഡുകളും തകർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP