Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴ നഗരത്തിൽ ഉച്ചവരെ നടത്തിയ ഹർത്താൽ പൂർണ്ണം; അക്രമങ്ങൾ റിപ്പോർട്ട് ചെയ്തില്ല; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടിക്കുമെന്ന് കെ സ് യു

ആലപ്പുഴ നഗരത്തിൽ ഉച്ചവരെ നടത്തിയ ഹർത്താൽ പൂർണ്ണം; അക്രമങ്ങൾ റിപ്പോർട്ട് ചെയ്തില്ല; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടിക്കുമെന്ന് കെ സ് യു

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ഞായറാഴ്ച ഉച്ചവരെ സിപിഎമ്മും കോൺഗ്രസും പ്രഖ്യാപിച്ച ഹർത്താൽ പൂർണ്ണം. ശനിയാഴ്ച വൈകീട്ട് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെതുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടിക്കുമെന്നും കെ.എസ്.യു ആഹ്വാനം ചെയ്തിട്ടുണ്ട്.

കെ.എസ്.യു സമരകാഹളം സമ്മേളനത്തിനിടെയാണ് സംഘർഷമുണ്ടായത്. മുല്ലക്കലിൽ കല്ലേറിലും പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിലും മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. വൈകുന്നേരം ആറ് മണിക്ക് തുടങ്ങിയ സംഘർഷം മൂന്ന് മണിക്കൂറോളം നീണ്ടു.

സബ് രജിസ്ട്രാർ ഓഫീസിന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിലാണ് സംഘർഷം തുടങ്ങിയത്. ആലപ്പുഴ ഡി.വൈ.എസ്‌പി പിവി ബേബിയുൾപ്പടെ പത്തിലധികം പൊലീസുകാർക്ക് കല്ലേറിലും സംഘർഷത്തിലും പരിക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP