Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ഹർത്താൽ അക്രമത്തിൽ 281 കേസുകൾ; 1013 പേർ അറസ്റ്റിലായി; 819 പേർ കരുതൽ തടങ്കലിൽ; ആലുവയിൽ കെ എസ് ആർ ടി സി ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് ഹർത്താൽ അക്രമത്തിൽ 281 കേസുകൾ; 1013 പേർ അറസ്റ്റിലായി; 819 പേർ കരുതൽ തടങ്കലിൽ; ആലുവയിൽ കെ എസ് ആർ ടി സി ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1013 പേർ അറസ്റ്റിലായി. 819 പേരെ കരുതൽ തടങ്കലിലാക്കി. 

വിശദവിവരങ്ങൾ താഴെ

(ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 24, 40, 151
തിരുവനന്തപുരം റൂറൽ - 23, 113, 22
കൊല്ലം സിറ്റി - 27, 169, 13
കൊല്ലം റൂറൽ - 12, 71, 63
പത്തനംതിട്ട - 15, 109, 2
ആലപ്പുഴ - 15, 19, 71
കോട്ടയം - 28, 215, 77
ഇടുക്കി - 4, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറൽ - 17, 17, 22
തൃശൂർ സിറ്റി -10, 2, 14
തൃശൂർ റൂറൽ - 4, 0, 10
പാലക്കാട് - 6, 24, 36
മലപ്പുറം - 34, 123, 128
കോഴിക്കോട് സിറ്റി - 7, 0, 20
കോഴിക്കോട് റൂറൽ - 8, 8, 23
വയനാട് - 4, 26, 19
കണ്ണൂർ സിറ്റി - 25, 25, 86
കണ്ണൂർ റൂറൽ - 6, 10, 9
കാസർഗോഡ് - 6, 38, 34

ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.റ്റി.സി ബസ്സിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ. പടിഞ്ഞാറെ വെളിയത്ത്‌നാട് പാറാന ഭാഗത്ത് മറ്റൂരകത്തൂട്ട് വീട്ടിൽ അജി (അജീർ 51) , ആലങ്ങാട് മുതുവാക്കപ്പടി റോഡിൽ കുത്താട്ടുപറമ്പിൽ വീട്ടിൽ ഷിഹാബ് (42) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ ഇവർ പറവൂരിൽ നിന്നും ആലുവ ഭാഗത്തേക്ക് വന്ന ബസ്സ് കരുമാലൂർ ഷാപ്പുപടി ഭാഗത്ത് വച്ച് കൈ കാണിച്ച് നിർത്തിച്ച് കോൺക്രീറ്റ് കട്ട കൊണ്ട് ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസ്സ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP