Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; പൗരത്വ നിയമത്തിനെതിരെ സംയുക്ത സമിതിയുടെ ഹർത്താൽ തടയണമെന്ന ഹിന്ദു ഹെൽപ് ലൈന്റെ ഹരജി തള്ളി ഹൈക്കോടതി

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; പൗരത്വ നിയമത്തിനെതിരെ സംയുക്ത സമിതിയുടെ ഹർത്താൽ തടയണമെന്ന ഹിന്ദു ഹെൽപ് ലൈന്റെ ഹരജി തള്ളി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: പൗരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി. ഹിന്ദു ഹെൽപ് ലൈൻ നൽകിയ ഹരജിയാണ് തള്ളിയത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഹരജി തള്ളിയത്. ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് ശ്രീനാഥ് പത്മനാഭൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതി പരാമർശം.

ഹർത്താൽ നിയമാനുസൃതമല്ലെന്നും സർക്കാർ ഹർത്താൽ തടയണമെന്നുമായിരുന്നു ഹരജിയിൽ ഉന്നയിച്ച ആരോപണം. നാളെ നടക്കാനിരിക്കുന്ന ഹർത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹർത്താൽ നടത്തുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP