Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നബിദിന റാലിക്ക് നേരേ അക്രമം; താനൂരിൽ ഞായറാഴ്ച ഹർത്താൽ

മറുനാടൻ മലയാളി ഡസ്‌ക്

തിരൂർ: നബിദിനറാലിക്കു നേരെയുണ്ടായ അക്രമത്തില് പ്രതിഷേധിച്ച് താനൂർ മണ്ഡലത്തിൽ ഞായറാഴ്ച യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. നബിദിനാഘോഷം, ശബരിമല യാത്ര, ദീർഘദൂരയാത്ര, വിവാഹം എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാ ക്കിയിട്ടുണ്ട്. വൻ പൊലീസ് സന്നാഹം പ്രദേശത്തു നിലയുറപ്പിച്ചിട്ടുണ്ട്.

മുസ്ലിംലീഗ് - സി.പി.എം സംഘർഷം നിലനിൽക്കുന്ന ഉണ്യാലിൽ നബിദിനറാലിക്കു നേരെ അക്രമം ഉണ്ടായിരുന്നു. ആക്രമണത്തിൽ 19 വിദ്യാർത്ഥികൾ ഉൾപ്പെടെ 26 പേർക്കു പരിക്കേറ്റു. ഇ.കെ വിഭാഗത്തിനു കീഴിലുള്ള ഉണ്യാൽ മിസ് ബാഹുൽഹുദ മദ്രസ വിദ്യാർത്ഥികളുടെ നബിദിന റാലിക്ക് നേരെ രാവിലെ പ ത്തോടെയാണ് ആക്രമണമുണ്ടായത്. സംഘർഷത്തിനിടെ വെട്ടേറ്റ അഞ്ചു പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമത്തിനു പിന്നിൽ സി.പി.എം പ്രവർത്ത കരാണെന്ന് മുസ്ലിംലീഗ് ആരോപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP