Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202329Sunday

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; തിരുവല്ലയിൽ വെള്ളിയാഴ്ച സിപിഎം ഹർത്താൽ

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; തിരുവല്ലയിൽ വെള്ളിയാഴ്ച സിപിഎം ഹർത്താൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ വെള്ളിയാഴ്ച സിപിഎം ഹർത്താൽ. നഗരസഭയിലും പെരിങ്ങര അടക്കം അഞ്ച് പഞ്ചായത്തുകളിലുമാണ് ഹർത്താൽ.

രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടോടെ മേപ്രാലിൽ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് സന്ദീപിനെ ആക്രമിച്ചത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP