Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് ചെയർമാനായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചുമതലയേറ്റു; ഇന്ത്യൻ ചെയർമാൻ സ്ഥാനം അലങ്കരിക്കുക ആദ്യ ഒരുവർഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്‌സിക്യൂട്ടീവ് ബോർഡ് ചെയർമാനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ ചുമതലയേറ്റെടുത്തു. ജപ്പാനിൽനിന്നുള്ള ഡോ. ഹിരോകി നകതാനിയുടെ പിൻഗാമിയായാണ് ഹർഷവർൻ ചുമതലയേറ്റെടുത്തത്.

34 അംഗങ്ങളാണ് ഡബ്ല്യൂഎച്ച്ഒ എക്‌സിക്യൂട്ടീവ് ബോർഡിൽ ഉള്ളത്. ഇന്ത്യയടക്കം 10 രാജ്യങ്ങളാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. റഷ്യ, ദക്ഷിണകൊറിയ, യുകെ., ഒമാൻ, ഘാന, ബോട്സ്വാന, ഗിനി-ബിസാവു, മഡഗസ്സ്‌കർ, കൊളംബിയ എന്നിവയാണ് മറ്റുരാജ്യങ്ങൾ. എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് ഇന്ത്യയുടെ നോമിനിയെ നിയമിക്കാനുള്ള തീരുമാനത്തിൽ ഡബ്ല്യൂഎച്ച്ഒയുടെ 194 അംഗരാജ്യങ്ങൾ ചൊവ്വാഴ്ച ഒപ്പുവച്ചിരുന്നു.

ചെയർമാനായി ഇന്ത്യയുടെ പ്രതിനിധിയെ നിയമിക്കാൻ ലോകാരോഗ്യസംഘടനയുടെ തെക്കുകിഴക്കനേഷ്യാ ഗ്രൂപ്പ് കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. മൂന്നുവർഷത്തെ കാലാവധിയുള്ള ബോർഡിന്റെ ആദ്യ ഒരുവർഷമാകും ഇന്ത്യ ചെയർമാൻ സ്ഥാനത്ത്. ലോകാരോഗ്യ അസംബ്ലി കൈക്കൊള്ളേണ്ട തീരുമാനങ്ങളും നയങ്ങളും നിശ്ചയിക്കുകയും ഉപദേശനിർദേശങ്ങൾ നൽകുകയുമാണ് ബോർഡിന്റെ പ്രധാന ചുമതല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP