Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് അഞ്ചുവയസുകാരി മകളെ തീകൊളുത്തി കൊന്ന് അമ്മ ജീവനൊടുക്കിയ സംഭവം: ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിക്ക് മുൻകൂർ ജാമ്യമില്ല; ഭർത്താവും ബന്ധുക്കളും താരയെ പീഡിപ്പിച്ചത് കൂടുതൽ ആഭരണങ്ങളും പണവും ചോദിച്ച്

ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് അഞ്ചുവയസുകാരി മകളെ തീകൊളുത്തി കൊന്ന് അമ്മ ജീവനൊടുക്കിയ സംഭവം: ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിക്ക് മുൻകൂർ ജാമ്യമില്ല; ഭർത്താവും ബന്ധുക്കളും താരയെ പീഡിപ്പിച്ചത് കൂടുതൽ ആഭരണങ്ങളും പണവും ചോദിച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: കുടുതൽ ആഭരണങ്ങളും പണവും ചോദിച്ച് ഭർതൃവീട്ടുകാർ പീഡിപ്പിച്ചതിൽ മനംനൊന്ത് അഞ്ചുവയസ്സുകാരി മകളെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി മാതാവ് ആത്മഹത്യചെയ്ത കേസിലെ രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യം തള്ളി കോടതി. കേസിലെ ഒന്നാംപ്രതി ഭർത്താവ് തന്നെയാണ്. അഞ്ചുവയസ്സുകാരിയായ മകളെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ഇന്ന് തള്ളിയത്. എടപ്പാൾ വട്ടംകുളം മുതൂർ കാവുപ്ര കോട്ടീരി വളപ്പിൽ വേലായുധൻ (60)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്.

കൊളക്കാട്ട് മോഹൻദാസ് (60)ന്റെ മകൾ താര (28)യാണ് ആത്മഹത്യ ചെയ്തത്. താരയുടെ മകളായ അമേഖ (അഞ്ച്)യെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യ. 2018 മെയ് 16ന് പകൽ 10.15 ന് വട്ടംകുളം കാവുപ്രയിലെ യുവതിയുടെ ഭർതൃവീട്ടിലാണ് സംഭവം. താരയുടെ ഭർത്താവ് വിജേഷാണ് കേസിലെ ഒന്നാം പ്രതി. 2011 ഒക്ടോബർ 29നായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് ഭാര്യ വീട്ടുകാർ നൽകിയ 23 പവൻ സ്വർണ്ണാഭരണങ്ങൾ എടുത്തു പറ്റിയ പ്രതികൾ കൂടുതൽ ആഭരണങ്ങളും പണവും ആവശ്യപ്പെട്ട് നിരന്തരം മാനസിക-ശാരീരിക പീഡനങ്ങൾക്ക് വിധേയയാക്കിയതിൽ മനം നൊന്ത് താര കടുംകൈ ചെയ്തുവെന്നാണ് കേസ്.കേസിലെ പ്രതികളാണ് ബന്ധുക്കൾ സംഭവത്തെ തുടർന്ന് ഒളിവിൽപോയിരുന്നു.

നിലമ്പൂരിൽ ഗർഭിണി ആത്മഹത്യ ചെയ്ത മറ്റൊരുകേസിൽ മാസങ്ങൾക്ക് മുമ്പ് ഭർതൃ പിതാവ് പിടിയിലായിരുന്നു.എടക്കര കൽക്കുളം സ്വദേശി വേലുക്കുട്ടിയാണ് പിടിയിലായത്. നിലമ്പൂർ ആഡ്യൻപാറ സ്വദേശിയായ നിഥില(23)യാണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. മരിക്കുമ്പോൾ നിഥില എട്ടുമാസം ഗർഭിണിയായിരുന്നു.ഭർത്താവിന്റെ ബന്ധുക്കളുടെ പീഡനം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ മാതാപിതാക്കൾ ആരോപിച്ചത്. ബന്ധുക്കൾ പൊലീസിൽ പരാതിനൽകിയിരുന്നു. ഇതിനെതുടന്നുണ്ടായ അന്വേഷണത്തിലാണ് മരണത്തിന് കാരണക്കാരൻ ഭർതൃ പിതാവ് ആണെന്ന് തെളിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP