Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചുവീട് കെട്ടാനുള്ള തയ്യാറെടുപ്പിനിടെ അവിചാരിതമായി സജി വർഗീസിന്റെ വിയോഗം; ചോർന്നൊലിക്കുന്ന ഷെഡ്ഡിലെ കുടുംബത്തിന്റെ ദുരിതം അറിഞ്ഞ് സഹായവുമായി യുഡിഎഫ് കമ്മിറ്റി; ഇനി മൂന്നംഗ കുടുംബം സ്‌നേഹവീടിന്റെ തണലിൽ

കൊച്ചുവീട് കെട്ടാനുള്ള തയ്യാറെടുപ്പിനിടെ അവിചാരിതമായി സജി വർഗീസിന്റെ വിയോഗം; ചോർന്നൊലിക്കുന്ന ഷെഡ്ഡിലെ കുടുംബത്തിന്റെ ദുരിതം അറിഞ്ഞ് സഹായവുമായി യുഡിഎഫ് കമ്മിറ്റി; ഇനി മൂന്നംഗ കുടുംബം സ്‌നേഹവീടിന്റെ തണലിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ആറുമാസം മുമ്പ് മരണപ്പെട്ട നിലമ്പൂർ പോത്തുകൽ അമ്പുട്ടാൻപൊട്ടിയിലെ കാഞ്ഞിരത്തിങ്കൽ സജി വർഗീസിന്റെ കുടുംബത്തിന് ഇനി ചോർന്നൊലിക്കാത്ത സുരക്ഷിതമായ വീട്ടിൽ അന്തിയുറങ്ങാം. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡിലായിരുന്നു സജി വർഗീസ് ഭാര്യയും രണ്ടു മക്കളുമൊത്ത് താമസിച്ചിരുന്നത്.

ഒരു കൊച്ചുവീട് പണിയാനുള്ള തയ്യാറെടുപ്പുകൾക്കിടെ ആറു മാസം മുമ്പാണ് സജി വർഗീസിന്റെ വിയോഗമുണ്ടായത്. ഇതോടെ വീട് സ്വപ്നമായി അവശേഷിച്ചു. കുടുംബത്തിന്റെ ദുരിതമറിഞ്ഞ് യു.ഡി.എഫ് കമ്മിറ്റിയും നിലമ്പൂർ സഹകരണ അർബൻബാങ്കും ചേർന്നാണ് സ്‌നേഹവീടൊരുക്കിയത്.

വീടിന്റെ താക്കോൽദാനം ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്തും ചടങ്ങിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് സി.എച്ച് ഇഖ്ബാലും നിർവഹിച്ചു. വീട് നിർമ്മാണ കമ്മിറ്റി ചെയർമാൻ സി.എച്ച് സുലൈമാൻഹാജി ആധ്യക്ഷം വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വി എസ് ജോയി, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി ജെയിംസ് (എടക്കര), വൽസമ്മ സെബാസ്റ്റ്യൻ (ചുങ്കത്തറ), ബാങ്ക് സിഇഒ വെങ്കിട്ടകൃഷ്ണ രാമസ്വാമി, ജനറൽ മാനേജർ പി. രജനി, മറിയാമ്മ വർഗീസ്, സി.ആർ പ്രകാശ്, ഉബൈദ് കാക്കീരി, ജോണി മുത്തൂറ്റ്, കെ.റുബീന, സലൂബ്, ജലീൽ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP