Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ താരത്തെ മർദ്ദിച്ചെന്ന് ആരോപണം; വനിതാ താരങ്ങൾക്ക് പരീശനം കൊടുത്തത് വിവാദമായി; ഡെറാഡൂണിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പരാതി കൊടുത്ത് താരം; കേസെടുത്ത് തൊടുപുഴ പൊലീസ്

ദേശീയ താരത്തെ മർദ്ദിച്ചെന്ന് ആരോപണം; വനിതാ താരങ്ങൾക്ക് പരീശനം കൊടുത്തത് വിവാദമായി; ഡെറാഡൂണിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പരാതി കൊടുത്ത് താരം; കേസെടുത്ത് തൊടുപുഴ പൊലീസ്

സ്വന്തം ലേഖകൻ

തൊടുപുഴ: തിരുവനന്തപുരം സ്വദേശിയും ദേശീയ ഹാൻഡ്ബോൾ താരവുമായ ആദിത്യനെ(17)മർദ്ദിച്ച സംഭവത്തിൽ കോച്ച് നിഖിൽ, മാനേജർമാരായ ശിവപ്രസാദ്, സുധീർ എന്നിവർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.

മൂന്നാഴ്ച മുമ്പാണ് സംഭവം. തൊടുപുഴയിൽ സംഘടിപ്പിച്ച ഹാൻബോൾ ടൂർണമെന്റിൽ ആദിത്യനും പങ്കെടുത്തിരുന്നു. ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ എത്തിയ വനിത താരങ്ങൾക്ക് തങ്ങൾ അറിയാതെ പരിശീലനം നൽകിയെന്നാരോപിച്ചാണ് കോച്ചും മാനേജർമാരും ചേർന്ന് ആദിത്യനെ ആക്രമിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

മകനെ മർദ്ദിക്കുന്നത് കണ്ട് തടസംപിടിക്കാനെത്തിയ പിതാവിനും പരിക്കേറ്റിരുന്നു.ഈ സംഭവത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി തൊടുപുഴ പൊലീസിന് കൈമാറുയായിരുന്നു.അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കോച്ചിനും മാനേജർമാർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

തൊടുപുഴയിലെ ടൂർണ്ണമെന്റിന് പിന്നാലെ ആദിത്യൻ മത്സരത്തിനായി ഡെറാഡൂണിലേയ്ക്ക് പുറപ്പെട്ടിരുന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയ ശേഷമാണ് സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP