Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലിക്കുന്ന രണ്ട് കണ്ണുകൾ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കും: ചോദ്യം ചോദിച്ചും പാട്ട് പാടിയും കുട്ടികളോട് പാട്ട് പാടാനാവശ്യപ്പെട്ടുമെല്ലാം 'പെപ്പെ' വരും: ടോയ്ലറ്റിൽ പോയി വന്നാൽ നന്നായി കൈ കഴുകണമെന്ന് അരികിലെത്തുന്ന കുട്ടികളെ ഓർമപ്പെടുത്തും; കൈകഴുകാതെ മുങ്ങുന്ന വിദ്വാന്മാരെ കൈയോടെ പിടികൂടി നാണം കൊടുത്താനും മറക്കില്ല; ശുചിത്വ നിർദേശങ്ങളുമായി ഇനി "പെപ്പെ" എന്ന റോബോർട്ട്

ചലിക്കുന്ന രണ്ട് കണ്ണുകൾ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കും: ചോദ്യം ചോദിച്ചും പാട്ട് പാടിയും കുട്ടികളോട് പാട്ട് പാടാനാവശ്യപ്പെട്ടുമെല്ലാം 'പെപ്പെ' വരും: ടോയ്ലറ്റിൽ പോയി വന്നാൽ നന്നായി കൈ കഴുകണമെന്ന് അരികിലെത്തുന്ന കുട്ടികളെ ഓർമപ്പെടുത്തും; കൈകഴുകാതെ മുങ്ങുന്ന വിദ്വാന്മാരെ കൈയോടെ പിടികൂടി നാണം കൊടുത്താനും മറക്കില്ല; ശുചിത്വ നിർദേശങ്ങളുമായി ഇനി

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: കൈകഴുകി വ്യക്തിശുചിത്വം പരിപാലിക്കുന്നതിൽ ജനങ്ങൾ ഏറെ പിന്നിലാണെന്നാണ് പല പഠനങ്ങളും പറയുന്നത്. എന്നാൽ അതിനായി മികച്ച രീതിയിലുള്ള ബോധവത്ക്കരപരിപാടികൾ നടത്തുന്നുമുണ്ട്. എന്നാൽ വേറിട്ടൊരു കൈകഴുകി ശുചിത്വ്‌ത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. കൈകഴുകി വ്യക്തിശുചിത്വം പാലിക്കുന്ന ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഇന്ത്യയുടെ പുതിയ പദ്ധതിയാണ് കൈ കഴുകാൻ നിർദേശങ്ങൾ തരുന്ന റോബോട്ട്.

വയനാട്ടിലെ ചിത്രഗിരി ഗവ. എൽപി സ്‌കൂളിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത് എന്ന് ബിബിസിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെപ്പെ എന്നാണു ഈ റോബോട്ടിനു പേരിട്ടിരിക്കുന്നത്. ഇന്ത്യയിലും സ്‌കോട്‌ലൻഡിലും സ്ഥിതിചെയ്യുന്ന വിവിധ യൂണിവേഴ്‌സിറ്റികളുടെ പഠനഫലങ്ങളുടെ അടിസ്ഥാനത്തിൽ വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ നിർദേശിക്കുന്ന ശുചിത്വ ഉപദേശങ്ങളും നിർദേശങ്ങളുമാണ് പെപ്പെ നൽകുന്നത്. അമൃത സർവകലാശാലയിലെ വെർച്വൽ റിയാലിറ്റി ടീം തലവൻ ആർ ഉണ്ണികൃഷ്ണന്റെയും സ്‌കോട്ലൻഡ് ഗ്ലാസ്ഗോ സർവകലാശാലയിലെ ഡോ. അമോൽദേശ്മുഖിന്റെയും നേതൃത്വത്തിൽ കൊല്ലം സർവകലാശാല ആസ്ഥാനത്തെ അമ്മച്ചി ലാബിലാണ് റോബോട്ട് പിറവിയെടുത്തത്.

കൈപ്പത്തിയുടെ ആകൃതിയിലുള്ള പെപ്പേയുടെ വായ ഭാഗം അനിമേഷൻ സ്‌ക്രീനാണ ഉപയോഗിച്ചിരിക്കുന്നത്. കുട്ടികളോട് സംസാരിക്കുന്നത് ഈ ഭാഗം കൊണ്ടാണ്. ചലിക്കുന്ന രണ്ട് കണ്ണുകൾ തങ്ങൾ നിരീക്ഷണത്തിലാണെന്ന് കുട്ടികളെ ഇതിലൂടെ ഓർമപ്പെടുത്തുന്നു. ചോദ്യം ചോദിച്ചും പാട്ട് പാടിയും തിരികെ കുട്ടികളോട് പാട്ട് പാടാനാവശ്യപ്പെട്ടുമെല്ലാം 'പെപ്പെ' കുട്ടികളുടെ മനംകവർന്നതായി സ്‌കൂൾ പ്രധാനാധ്യാപിക സാക്ഷ്യപ്പെടുത്തുന്നു. ടോയ്ലറ്റിൽ പോയി വന്നാൽ നന്നായി കൈ കഴുകണേ എന്ന് വാഷ്ബേസിന്റെ അരികിലെത്തുന്ന കുട്ടികളെ ഓരോരുത്തരെയും പെപ്പെ ഓർമപ്പെടുത്തും. അതോടെ കുട്ടികൾ സോപ്പ് ഉപയോഗിച്ച് കൈ കഴുകും. അതിനിടെ ഏഴ് നിർദേശങ്ങളും പെപ്പെ നൽകും. ഏറ്റവും വൃത്തിയായി കൈകഴുകുന്ന മിടുക്കന്മാരെ അഭിനന്ദിക്കാനും മറക്കില്ല. മുങ്ങുന്ന കൊച്ചുകള്ളന്മാരെ കൈയോടെ പിടികൂടി നാണം കെടുത്താനും പെപ്പേ കേമനാണ്. പാട്ട് പാടിയും കഥ പറഞ്ഞും കൈകഴുകലിന്റെ പ്രാധാന്യം കുട്ടികളെ ബോധവത്കരിക്കുന്നതാണ് റോബോട്ട്.

പെപ്പെയുടെ സാന്നിധ്യത്തോടെ 40% വർധനവാണ് കുട്ടികൾ കൈകഴുകുന്നതിനായി വിനിയോഗിക്കുന്ന സമയത്തിന്റെ കണക്കിൽ ഇതോടെ ഉണ്ടായിരിക്കുന്നത്. മുഖത്തിന്റെ സവിശേഷതകളാകാം റോബോട്ടിന്റെ ഈ വിജയത്തിന് പിന്നിലെന്നാണ് റോബോട്ടിന്റെ നിർമ്മാതാക്കൾ കരുതുന്നത്. പ്രാഥമിക വിദ്യാലയത്തിലെ കുട്ടികൾ, പിന്നാക്ക-ആദിവാസി മേഖലയിലെ ആളുകൾ എന്നിങ്ങനെ ശുചിത്വ സാഹചര്യങ്ങളെക്കുറിച്ച് അവബോധം കുറഞ്ഞ ആളുകളാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ആദ്യമിട്ടാണ് ഇത്തരമൊരു റോബോട്ടിക് പരീക്ഷണം ആരോഗ്യമേഖലയിൽ നടക്കുന്നതെന്നും ഡോ. അമോൽദേശ്മുഖ് പറഞ്ഞു. 2019 ഒക്ടോബറിലാണ് പെപ്പെയെക്കുറിച്ചുള്ള വാർത്തകൾ ആദ്യമായ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓരോ വർഷവും 5 ലക്ഷം കുട്ടികളാണ് വയറിളക്ക-അണുബാധ രോഗങ്ങളാൽ ലോകത്താകമാനം മരിക്കുന്നത്. എന്നാൽ വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി കൈകൾ വൃത്തിയാക്കുന്നതുകൊണ്ട് മാത്രം ഇതിൽ ഒരുപാട് ജീവൻ രക്ഷിക്കാനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP