Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഹമീദ് തട്ടിയത് കോടികൾ; പണം നഷ്ടമായവർ പരാതി നൽകിയിട്ടും പിടി കിട്ടാതിരുന്ന പ്രതിയെ കുടുക്കിയത് മടിക്കൈ സ്വദേശിനിയായ യുവതിയുടെ പരാതി; കർണാടകയിലും വടകരയിലുമായി ഹമീദിന്റെ തട്ടിപ്പിനിരയായത് നിരവധി പേർ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഹമീദ് തട്ടിയത് കോടികൾ; പണം നഷ്ടമായവർ പരാതി നൽകിയിട്ടും പിടി കിട്ടാതിരുന്ന പ്രതിയെ കുടുക്കിയത് മടിക്കൈ സ്വദേശിനിയായ യുവതിയുടെ പരാതി; കർണാടകയിലും വടകരയിലുമായി ഹമീദിന്റെ തട്ടിപ്പിനിരയായത് നിരവധി പേർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കർണാടകയിൽ രണ്ട് കോടിയോളം രൂപ തട്ടിയ കേസിൽ വടകര സ്വദേശി അറസ്റ്റിൽ. പാലയാട് നട തുരുത്തുമ്മൽ ഹമീദാ(52)ണ് പിടിയിലായത്. വടകര പൊലീസ് കസ്റ്റഡിയിലെടുത്ത ഹമീദിനെ കർണ്ണാടക സുള്ള്യ പൊലീസിന് കൈമാറി. മടിക്കൈയിലെ യുവതി താൻ വഞ്ചിക്കപ്പെട്ടുവെന്നും പണം നഷ്ടമയെന്നും കാണിച്ച് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വിസ ലഭിക്കാതെ നിരവധി പേർ പൊലീസിനെ സമീപിച്ചിരുന്നു.

സുള്ള്യയിൽ സെർട്ടിസ് സിസ്‌കോ എന്ന പേരിൽ തുടങ്ങിയ സ്ഥാപനത്തിന്റെ മറവിലായിരുന്നു ഹമീദിന്റെ തട്ടിപ്പ്. വിദേശത്ത് ജോലി തരപ്പെട്ടുത്തിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇയാൾ പലരിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. എന്നാൽ പറഞ്ഞ കാലാവധിക്കുള്ളിൽ വിസ ലഭിക്കാത്തതിനെ തുടർന്നാണ് പണം നഷ്ടമായവർ പൊലീസിനെ സമീപിച്ചത്.

സുള്ള്യ പൊലീസ് പലപ്പോഴായി ഹമീദിനെ തേടി വടകരയിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. കർണാടക പൊലീസ് ഇയാൾക്കായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വടകരയിലും ഇയാൾക്കെതിരെ സമാന കേസുണ്ട്. വടകര സിഐ എം എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഇയാൾ സഞ്ചരിച്ച വാഹനം തടഞ്ഞ് കസ്റ്റഡിയിൽ എടുത്ത് കർണ്ണാടക പൊലിസിനെ ഏൽപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP