Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണക്കാലത്ത് അവരും നമുക്കൊപ്പമുണ്ട്; നാടിന്റെ കരുതലിന് കരുത്തേകി ഇതര സംസ്ഥാന തയ്യൽ തൊഴിലാളി; ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും മുഖാവരണം സൗജന്യമായി നിർമ്മിച്ച് നൽകി ഉത്തർപ്രദേശുകാരൻ അസ്ഖർ ഖാൻ

കൊറോണക്കാലത്ത് അവരും നമുക്കൊപ്പമുണ്ട്; നാടിന്റെ കരുതലിന് കരുത്തേകി ഇതര സംസ്ഥാന തയ്യൽ തൊഴിലാളി; ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും മുഖാവരണം സൗജന്യമായി നിർമ്മിച്ച് നൽകി ഉത്തർപ്രദേശുകാരൻ അസ്ഖർ ഖാൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് 19 നെ നേരിടാനുള്ള പോരാട്ടത്തിലാണ് മറ്റു സംസ്ഥാനങ്ങൾക്കൊപ്പം നമ്മുടെ കേരളവും. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷവും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആരോഗ്യപ്രവർത്തകരും പൊലീസുകാരും മാധ്യമപ്രവർത്തകരുമെല്ലാം ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നു. ഇതിനിടയിലാണ് തങ്ങളാൽ കഴിയുന്ന വിധത്തിൽ ഇവിടെ വന്ന് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായവും. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാൻ പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരായ ആളുകൾക്കും മുഖാവരണം സൗജന്യമായി നിർമ്മിച്ചു നൽകി മാതൃക കാട്ടുകയാണ് കുറ്റ്യാടിയിൽ ഒരു ഇതര സംസ്ഥാന തയ്യൽ തൊഴിലാളി. ഉത്തർപ്രദേശ് ഫൈസലാബാദ് ജില്ലയിലെ ബാരാബങ്കി സ്വദേശിയായ അസ്ഖർ ഖാനാണ് മുഖാവരണം നിർമ്മിച്ച് വിതരണം ചെയ്തത്.

പത്ത് വർഷത്തിലധികമായി കുറ്റ്യാടിയിൽ ഹൈ ഫാഷൻ തയ്യൽ കട നടത്തുന്ന ഇദ്ദേഹം ഒപ്പമുള്ള പത്തോളം ജോലിക്കാരുടെ കൂടെ സഹായത്തോടെയാണ് ആയിരത്തിലധികം മുഖാവരണം നിർമ്മിച്ച് വിതരണം ചെയ്തത്. സ്വന്തം ചെലവിലാണ് മുഖാവരണം നിർമ്മിക്കാനുള്ള തുണി ഇദ്ദേഹം വാങ്ങിച്ചത്. കുറ്റ്യാടി അങ്ങാടിയിലും പരിസര ഭാഗങ്ങളിലും മുഖാവരണം ധരിക്കാതെ എത്തിയ ആളുകൾക്ക് കൊറോണ നിയന്ത്രണം കർശനമാക്കുന്നതിന് മുമ്പായി തന്നെ ഇദ്ദേഹം തനിച്ച് മുഖാവരണം വിതരണം ചെയ്തിരുന്നു.

ആവശ്യപ്പെട്ടത് അനുസരിച്ച് മരുതോങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അസ്ഖർ ഖാൻ മുഖാവരണങ്ങൾ നിർമ്മിച്ചു നൽകി. കുറ്റ്യാടിയിലെ പൊതു പ്രവർത്തകൻ വി വി അനസിന്റെ പ്രേരണയിലാണ് ഇത്തരമൊരു നന്മയ്ക്ക് തുടക്കം കുറിച്ചതെന്ന് അസ്ഖർ പറഞ്ഞു. സമ്പൂർണ അടച്ചിടൽ കാരണം കട തുറക്കാൻ കഴിയാത്തതിനാൽ പരിമിതമായ സൗകര്യത്തിനിടയിലാണ് മുഖാവരണം നിർമ്മിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP