Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു വർഷം ഗുരുവായൂരിൽ നടന്നത് റെക്കോർഡ് ചോറൂണ്; അന്നം നുണയാൻ 1.13 ലക്ഷം കുരുന്നുകളെത്തിയപ്പോൾ 6926 വിവാഹങ്ങളും നടന്നു; 1.02 കോടി രൂപ ചോറൂണിൽ നിന്നും 33.13 ലക്ഷം രൂപ കല്യാണങ്ങളിൽ നിന്നും ദേവസ്വത്തിന്റെ വരുമാനം

ഒരു വർഷം ഗുരുവായൂരിൽ നടന്നത് റെക്കോർഡ് ചോറൂണ്; അന്നം നുണയാൻ 1.13 ലക്ഷം കുരുന്നുകളെത്തിയപ്പോൾ 6926 വിവാഹങ്ങളും നടന്നു; 1.02 കോടി രൂപ ചോറൂണിൽ നിന്നും 33.13 ലക്ഷം രൂപ കല്യാണങ്ങളിൽ നിന്നും ദേവസ്വത്തിന്റെ വരുമാനം

മറുനാടൻ ഡെസ്‌ക്‌

ഗുരുവായൂർ; കണ്ണന്റെ തിരുനടയിൽ ഒരു വർഷം നടന്നത് റെക്കോർഡ് ചോറൂണ്. അന്നം നുണയാൻ എത്തിയത് 1,13,697 കുരുന്നുകൾ.ചോറൂണ് കൂടുതൽ നടന്നത് മേടത്തിലാണ്12,086. കല്യാണമണ്ഡപത്തിൽ നടന്നത് 6,926 വിവാഹങ്ങളും ചോറൂണിൽ നിന്ന് 1.02 കോടി രൂപയും വിവാഹങ്ങളിൽ നിന്ന് 33.13 ലക്ഷം രൂപയുമാണ് ദേവസ്വത്തിന്റെ വരുമാനം.ക്ഷേത്രത്തിൽ രാവിലെ 5 മുതൽ ഉച്ചയ്ക്ക് 1.30 വരെ നട തുറന്നിരിക്കുമ്പോൾ ചോറൂണ് നടത്താം. രാത്രി 8.15 മുതൽ 9വരെയും നടത്താം.

ചോറൂണ് ഏറ്റവും കുറവ് കർക്കടകത്തിലായിരുന്നു 5729. വിവാഹങ്ങൾ കൂടുതൽ നടന്നത് മകരത്തിലാണ്1085, കുറവ് കർക്കടകത്തിലും63. 1194 ചിങ്ങം ഒന്നു മുതൽ കർക്കടകം 31 വരെയുള്ള (2018 ഓഗസ്റ്റ് 17 മുതൽ 2019 ഓഗസ്റ്റ് 16 വരെ) കണക്കാണിത്.വാവ്, ഏകാദശി ദിവസങ്ങളിൽ രാത്രി ചോറൂണില്ല. 100 രൂപയാണ് നിരക്ക്. വിവാഹച്ചടങ്ങ് രാവിലെ 5 മുതൽ ഉച്ചയ്ക്ക് 1.30വരെയാണ് പതിവ്. അപൂർവമായി രാത്രിയും ഉണ്ടാകും. വിവാഹത്തിന് 500 രൂപയും ഫൊട്ടോഗ്രഫിക്ക് 500 രൂപയും ഫീസുണ്ട്.

ക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ കുളപ്പുരമാളികയുടെ ഒന്നാംനിലയിലാണ് ചടങ്ങ്. ദേവസ്വം കോയ്മ തീർത്ഥം നൽകി നാക്കിലയിൽ ഭഗവാന്റെ നെയ്പായസം, നിവേദ്യച്ചോറ് എന്നിവയ്‌ക്കൊപ്പം കാളൻ, ഓലൻ, പച്ചടി, പപ്പടം, പഴം എന്നിവ വിളമ്പും.കിഴക്കേനടയിലെ കല്യാണമണ്ഡപത്തിലാണ് വിവാഹ ചടങ്ങുകൾ. ദേവസ്വം കോയ്മ കാർമികനാകും. നെയ്ത്തിരിയിട്ട നിലവിളക്ക്, ചന്ദനം, വധൂവരന്മാർക്കുള്ള തുളസിമാല, നാഗസ്വരം എന്നിവ ദേവസ്വം ഒരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP