Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമില്ല; ദിവസവും പ്രവേശനം 2000 പേർക്ക് മാത്രമെന്ന് ദേവസ്വം ബോർഡ്

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമില്ല; ദിവസവും പ്രവേശനം 2000 പേർക്ക് മാത്രമെന്ന് ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചു. നാളെ മുതൽ ക്ഷേത്രത്തിൽ 2000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമില്ലെന്നും ദേവസ്വം അധികൃതർ അറിയിച്ചു. ഇതിൽ വിവാഹത്തിനും, തുലാഭാരത്തിനും, ശ്രീകോവിൽ നെയ്വിളക്ക് പ്രകാരമുള്ള പ്രത്യേക ദർശനത്തും പ്രദേശത്തുള്ളവർക്കും നാലമ്പല ദർശനം ഒഴികെയുള്ള എല്ലാ സൗകര്യവും ഇനിയും തുടരും. മുൻപ് നവംബർ 30നാണ് നാലമ്പലത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.

പ്രതിദിനം 4000 പേരെ പ്രവേശിപ്പിക്കാനും 100 കല്യാണങ്ങൾക്കുമാണ് അന്ന് അനുമതി നൽകിയത്. കോവിഡ് വ്യാപനം മൂലമാണ് നിലവിൽ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.ഇതിനിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന സമയത്ത് ഗുരുവായൂർ ഏകാദശി ദിവസം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പത്നി സുലേഖയും മരുമകളും ദേവസ്വം ഭാരവാഹികളും ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചത് വലിയ വിവാദമായിരുന്നു.

സംഭവത്തെ തുടർന്ന് ബിജെപി നേതാവ് എ നാഗേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പൊലീസിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് പൊലീസിനോട് കോടതി ആരാഞ്ഞു. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സമയത്ത് മന്ത്രി പത്നിയും ഒപ്പം ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസിന്റെ ഭാര്യയുമുണ്ടായിരുന്നുവെന്ന് നാഗേഷ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP