Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ന് ഗുരുവായൂർ ഏകാദശി; വൃതാനുഷ്ഠാനങ്ങളിൽ നാരായണ നാമം ചൊല്ലി കണ്ണന്റെ മുന്നിലെത്തുന്നത് പതിനായിരങ്ങൾ; ഭക്തജനത്തിരക്ക് മൂലം പ്രത്യേക സുരക്ഷയൊരുക്കി പൊലീസ്

ഇന്ന് ഗുരുവായൂർ ഏകാദശി; വൃതാനുഷ്ഠാനങ്ങളിൽ നാരായണ നാമം ചൊല്ലി കണ്ണന്റെ മുന്നിലെത്തുന്നത് പതിനായിരങ്ങൾ; ഭക്തജനത്തിരക്ക് മൂലം പ്രത്യേക സുരക്ഷയൊരുക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: നാരായണ മന്ത്രം ഉരുവിടാൻ ഇന്ന് വൃതശുദ്ധിയിൽ പതിനായിരങ്ങൾ കണ്ണന്റെ മുന്നിലേക്ക്. വ്യതാനുഷ്ഠാനങ്ങൾക്ക് പ്രിയമേറിയ ഗുരുവായൂർ ഏകാദശിയായ ഇന്ന് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായതിനാൽ ഒട്ടേറെ വിശേഷതകൾ ഇതിനുണ്ട്. മഹാവിഷ്ണു യോഗനിദ്രയിൽനിന്നുണരുന്ന ഏകാദശി, അർജുനന് ശ്രീകൃഷ്ണൻ ഗീതോപദേശം നൽകിയ ഗീതാദിനം, ഗുരുവും വായുവും ചേർന്ന് രുദ്രതീർത്ഥക്കരയിൽ ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ച ദിനം എന്നീ പ്രത്യേകതകളും ഇതിൽ ഉൾപ്പെടും.

ശനിയാഴ്ച ദശമിനാളിൽ പുലർച്ചെ മൂന്നിന് തുറന്ന ശ്രീലകവാതിൽ ഇനി തിങ്കളാഴ്ച ദ്വാദശിദിവസം രാവിലെ ഒമ്പതുവരെ പൂജകൾക്കല്ലാതെ അടയ്ക്കില്ല. ദേവസ്വംവകയാണ് ഉദയാസ്തമയപൂജയോടെ ഏകാദശി ചുറ്റുവിളക്ക്. സമ്പൂർണ നെയ്വിളക്കാണിത്. ഏകാദശിഊട്ട് രാവിലെ ഒമ്പതിന് അന്നലക്ഷ്മി ഹാളിലും തെക്കേനടപ്പന്തലിലും തുടങ്ങി.

സന്ധ്യയ്ക്ക് പാർത്ഥസാരഥിക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്ര. ഇതേസമയം പാർത്ഥസാരഥിയിൽനിന്ന് രഥഘോഷയാത്ര ഗുരുവായൂർ സന്നിധിയിലേക്ക് നീങ്ങും.രാത്രി ഏകാദശിവിളക്കെഴുന്നള്ളിപ്പ് പത്തിന് തുടങ്ങും. നാലാമത്തെ പ്രദക്ഷിണത്തിൽ സ്വർണക്കോലത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ പതിനായിരത്തോളം നെയ്ത്തിരിദീപങ്ങൾ തെളിയും.

അഞ്ചാമത്തെ പ്രദക്ഷിണത്തിന് മേളം കൊട്ടിക്കയറും.
ശനിയാഴ്ച ഗജരാജൻ കേശവനെ അനുസ്മരിച്ചു. 22 ആനകളാണ് അനുസ്മരണത്തിന് എത്തിയത്. ചെമ്പൈ സംഗീതോത്സവത്തിൽ പഞ്ചരത്‌നകീർത്തനാലാപനവും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP