Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്ക് ബ്രാഹ്മണർ തന്നെ വേണമെന്ന് ദേവസ്വം ബോർഡ്; സർക്കുലർ പുറത്തുവന്നതോടെ വിമർശനവുമായി സോഷ്യൽ മീഡിയ

ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്ക് ബ്രാഹ്മണർ തന്നെ വേണമെന്ന് ദേവസ്വം ബോർഡ്; സർക്കുലർ പുറത്തുവന്നതോടെ വിമർശനവുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്കാരും സഹായികളും ബ്രാഹ്മണർ തന്നെയായിരിക്കണമെന്ന് ദേവസ്വം ബോർഡ് സർക്കുലറിലൂടെ അറിയിച്ചു. ജനുവരി പതിനേഴിന് പുറത്തുവിട്ട സർക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പുതിയ ജോലിക്കാരെ നിയമിക്കുന്നതിന് സർക്കുലർ ഇറക്കിയത്.

പ്രസാദ ഊട്ട്, പകർച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവർത്തി, പച്ചക്കറി സാധനങ്ങൾ മുറിച്ച് കഷ്ണങ്ങളാക്കൽ, കലവറയിൽ നിന്നും സാധനസാമിഗ്രികൾ ഊട്ടുപുരയിലേക്ക് എത്തിക്കൽ, പാകം ചെയ്തവ വിതരണപന്തലിലേക്കും ബാക്കിവന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കൽ, രണ്ട് ഫോർക്ക് ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തൽ ഉൾപ്പെടെ എല്ലാ പ്രവ്യത്തികൾ എന്നിവയ്ക്കാണ് ദേവസ്വം ക്വട്ടേഷൻ ക്ഷണിച്ചത്. ഇതിനായി മുന്നോട്ട് വച്ചിട്ടുള്ള 13 നിബന്ധനകളിൽ ഏഴാമതായാണ് ബ്രാഹ്മണർക്ക് മാത്രം എന്ന നിബന്ധന മുന്നോട്ട് വെക്കുന്നത്.

പാചക പ്രവർത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്ന് സർക്കുലറിൽ പറയുന്നുണ്ട്. പാചകത്തിന് വരുന്നവർ ശുദ്ധമുള്ളവരാവണമെന്നും ഒരുതരത്തിലുള്ള തടസങ്ങളും കൂടാതെ ആത്മാർത്ഥയോടും സമർപ്പണ മനോഭാവത്തോടും കൂടി ജോലി ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു. ജോലി ലഭിക്കുന്നവർ പ്രവൃത്തിയുടെ ഉറപ്പിലേക്കായി ഒരു ലക്ഷം രൂപ സുരക്ഷാ നിക്ഷേപം ഹാജരാക്കണം. ഗവൺമെന്റ് നിയമങ്ങൾക്കനുസരിച്ച് ക്വട്ടേഷനിൽ ഭേദഗതിയുണ്ടാവുമെന്നും സർക്കുലറിലുണ്ട്.

അതേസമയം ബ്രാഹ്മണർ മാത്രം എന്ന സർക്കുലർ എത്തിയതോടെ സോഷ്യൽ മീഡിയയിലും വിമർശനം കടുക്കുകയാണ്. നിരവധി പേർ ദേവസ്വം ബോർഡിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP