Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകന്റെ ബന്ധുവിന് വേണ്ടി സ്യൂട്ട് റൂമിൽ നിന്ന് ക്ലാസ് ഫോർ ജീവനക്കാരൻ ഇറക്കി വിട്ടത് സാക്ഷാൽ മുല്ലപ്പള്ളിയെ; വെള്ളാപ്പള്ളി താമസിക്കുന്ന ഒന്നാം നമ്പർ സ്യൂട്ട് റൂമും കെപിസിസി അധ്യക്ഷന് നൽകിയില്ല; വെള്ളാപ്പള്ളിക്ക് മുൻപിൽ തുറന്ന വാതിൽ മുല്ലപ്പള്ളിക്ക് നേരെ കൊട്ടിയടച്ചത് വിവാദമാക്കി കോൺഗ്രസ്; ഗുരുവായൂരിലെ വിവിഐപി ഗസ്റ്റ് ഹൗസിൽ സംഭവിച്ചത് എന്ത്?

സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകന്റെ ബന്ധുവിന് വേണ്ടി സ്യൂട്ട് റൂമിൽ നിന്ന് ക്ലാസ് ഫോർ ജീവനക്കാരൻ ഇറക്കി വിട്ടത് സാക്ഷാൽ മുല്ലപ്പള്ളിയെ; വെള്ളാപ്പള്ളി താമസിക്കുന്ന ഒന്നാം നമ്പർ സ്യൂട്ട് റൂമും കെപിസിസി അധ്യക്ഷന് നൽകിയില്ല; വെള്ളാപ്പള്ളിക്ക് മുൻപിൽ തുറന്ന വാതിൽ മുല്ലപ്പള്ളിക്ക് നേരെ കൊട്ടിയടച്ചത് വിവാദമാക്കി കോൺഗ്രസ്; ഗുരുവായൂരിലെ വിവിഐപി ഗസ്റ്റ് ഹൗസിൽ സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ : ഗുരുവായൂരിൽ വെള്ളാപ്പള്ളിക്ക് മുൻപിൽ തുറന്ന ശ്രീ വത്സം ഗസ്റ്റ് ഹൗസിന്റെ വാതിൽ മുല്ലപ്പള്ളിക്ക് നേരെ കൊട്ടിയടച്ചതിനെ തുടർന്നുള്ള വിവാദം പുതിയ തലത്തിലേക്ക്. വെള്ളാപ്പള്ളി നടേശന് താമസിക്കാൻ നൽകിയ ശ്രീ വൽസത്തിലെ ഒന്നാം നമ്പർ സ്യൂട്ട് റൂം , ദീർഘകാലം എം പിയും മുൻ കേന്ദ്ര അഭ്യന്തര സഹമന്ത്രിയും കെ പി സി സി പ്രസിഡന്റുംും കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന് ഗുരുവായൂർ ദേവസ്വം നിഷേധിച്ചതാണ് ഇതിന് കാരണം.

ശ്രീവത്സം ഗസ്റ്റ് ഹൗസിലെ ഒരു ക്ലാസ് ഫോർ ജീവനക്കാരന്റെ ഇടപെടൽ ആണ് മുല്ലപ്പള്ളിക്ക് മുറി നിഷേധിക്കാപ്പെടാൻ കാരണമെന്നാണ് ആരോപണം. ഇടത് പക്ഷ യൂണിയനിൽ പെട്ട ഈ ക്ലാസ് ഫോർ ജീവനക്കാരന്റെ ഭരണത്തിൽ കീഴിലാണ് ശ്രീവത്സം ഗസ്റ്റ് ഹൗസ് എന്നാണ് ആരോപണം. സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകന്റെ ബന്ധു ഗുരുവായൂരിൽ വരുന്നുണ്ടെന്നും അദ്ദേഹത്തിന് മുറി നൽകണമെന്ന് ദേവസ്വം ചെയർമാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രനെ രണ്ടാം നമ്പർ സ്യൂട്ട് റൂമിൽ നിന്നും ഇറക്കി വിട്ടത് . അതെ സമയം ഒന്നാം നമ്പർ സ്യൂട്ട് റൂം കാലിയായി കിടക്കുകയും ചെയ്തു. ഇതാണ് വിവാദങ്ങൾക്ക് കാരണം. ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും വിഷയം സജീവമാക്കി നിർത്തുകയാണ് കോൺഗ്രസ്.

കിടക്കാൻ സ്ഥലമില്ലതയത്തോടെ അന്ന് രാത്രി തന്നെ മുല്ലപ്പള്ളി തൃശ്ശൂർ രാമ നിലയത്തിലേക്ക് മാറി. ക്ലാസ് ഫോർ ജീവനക്കാരന് വലിയ സ്വാധീനമുണ്ട്. സർക്കാരിലും പൊലീസും. അതിനാൽ മുല്ലപ്പള്ളിക്ക് മുറി പോയിട്ടും ദേവസ്വം അഡ്‌മിനിസ്‌ട്രേറ്ററെ അറിയിക്കാൻ മറ്റു ജീവനക്കാരും തയ്യാറായില്ല . മുല്ലപ്പള്ളി തൃശ്ശൂരിൽ എത്തി മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് അട്മിനിസ്‌ട്രെട്ടർ സംഭവം അറിഞ്ഞത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ദേവസ്വത്തിലെ ലോ ആഫീസർ അഡ്വ നിഖിലിനെ ദേവസ്വം ഭരണ സമിതി ചുമതല പ്പെടുത്തി . കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭരണ സമിതി അന്വേഷണം നടത്താൻ ഉത്തരവിട്ടത് . ഇതിനിടയിൽ മുൻ കേന്ദ്ര അഭ്യന്തര സഹ മന്ത്രിയെ അപമാനിച്ച സംഭവത്തിൽ സ്‌പെഷൽ ബ്രാഞ്ചും അന്വേഷണം നടത്തി . സ്‌പെഷൽ ബ്രാഞ്ച് ഉദ്ധ്യോഗസ്ഥർ എത്തി ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു .

ഗുരുവായൂരിൽ എത്തുന്ന് വി ഐ പി കൾക്ക് താമസിക്കാനയിട്ടാണ് പി ടി മോഹനകൃഷ്ണൻ ദേവസ്വം ചെയർമാൻ ആയ സമയത്ത് ശ്രീ വത്സം ഗസ്റ്റ് ഹൗസ് നിർമ്മിച്ചത്. ഇവിടെയാണ് മുല്ലപ്പള്ളിക്ക് മുറി നഷ്ടമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP