Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തരേന്ത്യയിലെ ദൈവത്തിന് ആടിപ്പാടാൻ കേരളത്തിൽ സർക്കാർ ചെലവിൽ സൗകര്യങ്ങൾ; മുഖ്യമന്ത്രിക്ക് മാത്രമുള്ള ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ; വാഗമണ്ണിൽ സ്വകാര്യറിസോർട്ടിൽ ദൈവത്തിന്റെ വിക്രിയകൾ ഇങ്ങനെ

കോട്ടയം: ആൾദൈവങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിൽ കേരളത്തിന് പണ്ടേ താൽപര്യമാണ്. പ്രത്യേകിച്ചും സർക്കാരുകൾക്ക്. ഇപ്പോൾ കേരളത്തിലുള്ളവരെ കൂടാതെ പുറത്തുനിന്നും ക്ഷണിച്ചുവരുത്തി ദൈവങ്ങളെ കുടിയിരുത്തുകയാണ് സർക്കാർ. ഉത്തരേന്ത്യയിൽ നിന്നെത്തിയ ആത്മീയാചാര്യനു കേരളത്തിൽ ആർത്തുല്ലസിക്കാനും ആൾദൈവം ചമയാനും സർക്കാർ പരിരക്ഷയും പണവും ചെലവാക്കുന്ന വാർത്തയ്യാണ് വാഗമണിൽ നിന്ന് വരുന്നത്. ഗുർമീത് റാം റഹിം സിങ് എന്ന ആത്മീയാചാര്യനാണു സർക്കാർ സുരക്ഷയിൽ എസ്‌കോർട്ടും പൈലറ്റുമായി, സുഖവാസത്തിനും സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി കേരളത്തിലെത്തിയത്. ഹരിയാന ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഡെറാ സച്ചാ സൗധയുടെ സ്ഥാപകനാണു ഗുർമീത് റാം റഹിം സിങ്. സെന്റ് ഗുർമിത് റാം റഹിം സിങ്ജി ഇൻസാൻ എന്നാണു മുഴുവൻ പേര്. ഉന്തരേന്ത്യയിൽ ആത്മീയാചാര്യനെനെ്നു വിശേഷിപ്പിച്ചു സ്വയം അവതരിച്ച ഇദ്ദേഹം മൂന്നുദിവസം മുൻപാണു കേരളത്തിലെത്തിയത്.

വാഗമണിൽ സ്വകാര്യ റിസോർട്ടിൽ കഴിയുന്ന ഗുർമിതിനു മുഖ്യമന്ത്രിക്കു മാത്രമുള്ള ഇസഡ്പ്ലസ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയത്. കേന്ദ്രസർക്കാർ നിർദേശപ്രകാരമാണു ഗുരുജി എന്നു വിശേഷിപ്പിക്കുന്ന ഗുർമീതിനു സുരക്ഷ നൽകിയത്.

അകാലിദൾ ഭീഷണിയുള്ളതിനാലാണ് ഇസഡ്പ്ലസ് സുരക്ഷ കേന്ദ്ര സർക്കാർ നിർദേശിച്ചതെന്നു പൊലീസ് പറയുന്നു. ഇതുമൂലം നെട്ടോട്ടത്തിലാണ് പൊലീസ്. രാജകീയ പ്രൗഢിയിലാണു ഗുർമിതിന്റെ നടപ്പും എടുപ്പും. സ്ത്രീകൾ ഉൾപ്പടെയുള്ള അൻപതംഗ സംഘമാണ് ഒപ്പമുള്ളത്. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥരും, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും കൂട്ടത്തിലുണ്ട്. എകെ.47 ഉൾപ്പടെയുള്ള അത്യാധുനിക ആയുധങ്ങളുമായാണു കാവൽ. സംസ്ഥാനത്തു നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സഹായത്തിനു നൽകിയിട്ടുണ്ട്.

കൂടാതെ പത്തിലേറെ പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കുണ്ട്. പുറമേ ഗുരുജി എവിടെപ്പോയാലും മുന്നിലും പിന്നിലും രണ്ടു പൊലീസ് ജീപ്പുകളുണ്ടാവും. മുന്നിലുള്ള രണ്ടു ജീപ്പുകൾക്കു പിന്നാലെ ഒരേ നമ്പരും നിറവുമുള്ള ഗുർമീതിന്റെ ഇരുപതിലേറെ കാറുകളുണ്ടാവും. ഇതിലേതിലാണു ഗുർമീതെന്ന് അറിയാൻ കഴിയില്ല. എത്തുന്ന സ്ഥലങ്ങളിലും സുരക്ഷയൊരുക്കണം. നഗരങ്ങളിൽ ഈ രീതിയിൽ സഞ്ചരിക്കുന്നതുമൂലം മണിക്കൂറുകൾ ഗതാഗതകുരുക്കിലമരുന്നു. ഇയാൾ താമസിക്കുന്ന സ്ഥലങ്ങളിൽ രണ്ടുമൂന്നു റിസോർട്ടുകൾ വാടകയ്ക്ക് എടുക്കുകയാണു പതിവ്.

ഇപ്പോൾ വാഗമണിൽ താമസിക്കുന്ന ഗുർമീത് ഇന്നു പരിസരത്തെ മറ്റൊരു റിസോർട്ടിലേക്കു മാറും. രണ്ടുവർഷം മുൻപു ഗുർമീത് മൂന്നാറിലെത്തി മടങ്ങിയിരുന്നു. വയനാടും കോഴിക്കോടും ഇദ്ദേഹം മുൻപു സന്ദർശിച്ചിട്ടുണ്ട്. ഗുർമീതിന്റെ ഓരോ വരവിനും വൻതുകയാണു സർക്കാർ പൊടിക്കുന്നത്. ഉല്ലാസയാത്രയ്‌ക്കെത്തുന്ന സ്ഥലങ്ങളിൽ പ്രദേശവാസികളെ സംഘടിപ്പിച്ച് യോഗങ്ങളും പതിവാണ്. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനാണു യോഗങ്ങളെന്നാണു വിശദീകരണം. വാഗമണിലും ഇന്നു യോഗം വിളിച്ചിട്ടുണ്ട്. ഗുർമീത് അടിക്കടി കേരളത്തിലെത്തുന്നതും യോഗങ്ങൾ സംഘടിപ്പിക്കുന്നതും സംബന്ധിച്ചു രഹസ്യാനേ്വഷണ വിഭാഗത്തിനു വിവരമൊന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP