Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; യുവാവിനെ കൊടിമരത്തിൽ കെട്ടിയിട്ട് തല്ലിയത് എഴംഗം സംഘം; വിഴിഞ്ഞത്തെ ആക്രമണം നാട്ടുകാർ നോക്കി നിൽക്കെ; പിടിയിലായവർ ലഹരി മാഫിയയുമായി ബന്ധമുള്ളവരെന്ന് പൊലീസ്  

വീണ്ടും തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; യുവാവിനെ കൊടിമരത്തിൽ കെട്ടിയിട്ട് തല്ലിയത് എഴംഗം സംഘം; വിഴിഞ്ഞത്തെ ആക്രമണം നാട്ടുകാർ നോക്കി നിൽക്കെ; പിടിയിലായവർ ലഹരി മാഫിയയുമായി ബന്ധമുള്ളവരെന്ന് പൊലീസ്   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഒരിട വേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വിഴിഞ്ഞത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച ഗുണ്ടാസംഘം അറസ്റ്റിൽ. നാട്ടുകാർ നോക്കി നിൽക്കേയാണ് എഴംഗം സംഘം വിഴിഞ്ഞം സ്വദേശി ഫൈസലിനെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്.രാവിലെ പതിനൊന്ന് മണിക്കാണ് ഫൈസലിനെ ഗുണ്ടാസംഘം ഡിവൈഎഫ്‌ഐയുടെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്. അവശനായ ഫൈസലിനെ ഉപേക്ഷിച്ച് സംഘം കടന്നു.

ഇതിന് സമീപമുള്ള ഒരു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് വിഴിഞ്ഞം പൊലീസ് ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശികളായ ഷാഫി, ആഷിക്ക്, അജ്മൽ, സുജിൽ, ഫിറോസ്, കണ്ണൻ, ഇസ്മായിൽ എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതിയായ ഷാഫിയെ ഒരാഴ്ച മുമ്പ് മറ്റൊരു സംഘം മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ ഫൈസലിന്റെ സുഹൃത്തുക്കളാണ് ഈ കേസിലെ പ്രതികൾ. ഇതിനു പകരമാണ് ഫൈസലിന് നേരെയുണ്ടായ ഇപ്പോഴത്തെ ആക്രണമെന്ന് പൊലീസ് പറഞ്ഞു.

സ്ഥലത്തെ ലഹരിമാഫിയുമായി ബന്ധമുള്ള സംഘാംഗങ്ങളുടെ അടുത്ത സുഹത്തുക്കളാണ് ഇപ്പോൾ പിടിയിലായവരെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. കൊടിമരത്തിൽ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതിന് ഡിവൈഎഫ്‌ഐ ലോക്കൽ സെക്രട്ടറിയും പ്രതികൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP