Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചുവയസുകാരി സാധിയെ കുവൈറ്റിൽ നിന്ന് നാട്ടിലെത്തിച്ചത് സൈനികസഹായത്താൽ; ഇന്ത്യൻ മെഡിക്കൽ സംഘം സഞ്ചരിച്ച സൈനിക വിമാനത്തിൽ അഞ്ചുവയസുകാരി മലയാളി പെൺകുട്ടിക്ക് മടക്കം; കോവിഡ് പ്രതിസന്ധിയിലെ രാജ്യത്തെ ആദ്യ രക്ഷാപ്രവർത്തനം ഇത്

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി: അടിയന്തര ഇടപെടലിനെ തുടർന്ന് അഞ്ചുവയസ്സുകാരിയായ മലയാളി പെൺകുട്ടിയെ സൈനിക വിമാനത്തിൽ കുവൈത്തിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ചെവിയിൽനിന്ന് രക്തസ്രാവമുള്ള പാലക്കാട്ടുകാരിയായ സാധിക രതീഷ് കുമാർ ആണ് പിതാവിനൊപ്പം ഡൽഹിയിലേക്ക് വിമാനം കയറിയത്.

ഇന്ത്യയിൽനിന്ന് കുവൈത്തിലെത്തിയ പ്രത്യേക മെഡിക്കൽ സംഘം തിരിച്ചുപോവുന്ന സൈനിക വിമാനത്തിലാണ് സാധികയെ തിരിച്ചെത്തിച്ചത്. കുവൈത്തിലെ കെ.സി.സി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാധികക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. കുവൈത്തിൽ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ, സെക്കൻഡ് സെക്രട്ടറിമാരായ ഫഹദ്, യു.എസ്. സിബി എന്നിവരുടെ ഇടപെടലിനെ തുടർന്ന് പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നിവ ഏകോപിപ്പിച്ച് അടിയന്തര രക്ഷാ ദൗത്യത്തിന് പദ്ധതി ഒരുക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം ഗൾഫിൽനിന്നുള്ള ഇന്ത്യയുടെ ആദ്യ രക്ഷാപ്രവർത്തനമാണിത്. നാട്ടിൽ സർക്കാർ തലത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സുരേഷ് ഗോപി എംപി എന്നിവർ ഇടപെടൽ നടത്തിയതായാണ് വിവരം. ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ വൈകാതെ സങ്കീർണ ശസ്ത്രക്രിയക്ക് വിധേയമാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP