Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂർ നഗരത്തിൽ ഒഴുകിയെത്തിയത് 18,112 സാന്താക്ലോസുമാർ; ഗിന്നസ് ബുക്കിലിടം നേടിയ ബോൺ നത്താലെ ഇനി ലോകചരിത്രത്തിന്റെ ഭാഗം

തൃശൂർ നഗരത്തിൽ ഒഴുകിയെത്തിയത് 18,112 സാന്താക്ലോസുമാർ; ഗിന്നസ് ബുക്കിലിടം നേടിയ ബോൺ നത്താലെ ഇനി ലോകചരിത്രത്തിന്റെ ഭാഗം

തൃശൂർ: ലോക ചരിത്രത്തിൽ ഇടം നേടി തൃശൂരിലെ ക്രിസ്മസ് പാപ്പാ സംഗമം. ശനിയാഴ്ച പകൽ നഗരത്തിൽ നടന്ന ക്രിസ്മസ് കരോൾ ഘോഷയാത്ര ബോൺ നത്താലെയാണ് പുതിയ റെക്കോർഡിട്ട് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചത്. സാന്താക്ലോസിന്റെ വേഷം ധരിച്ച് ഏറ്റവുമധികം പേർ പങ്കെടുത്ത കരോൾ ഘോഷയാത്ര എന്ന നിലയിലാണ് ബോൺ നത്താലെ റെക്കോഡു പുസ്തകത്തിൽ പേര് എഴുതിച്ചേർത്തത്.

പൂരനഗരിയായ തൃശൂരിന്റെ അഭിമാനം വാനോളമുയർത്തിയാണ് 18,112 സാന്താക്ലോസുമാർ അണിനിരന്ന ഘോഷയാത്ര നടന്നത്. നോർത്ത് അയർലൻഡിന്റെ പേരിലുണ്ടായിരുന്ന സാന്താക്ലോസ് വേഷധാരികളായ 13,000 പേരുടെ കരോളിന്റെ റെക്കോർഡാണ് ഇന്നത്തെ തൃശൂർ ഘോഷയാത്രയോടെ തകർന്നത്.

സാന്താക്ലോസുമാർക്കു പുറമെ ശക്തൻ നഗറിൽ നടന്ന സംഗമത്തിൽ ആയിരത്തിലേറെ കുട്ടികൾ മാലാഖച്ചിറകുകളുമായി പങ്കെടുത്തു. അമ്പത് കൾച്ചറൽ ബാൻഡുമേളങ്ങളും 18 ഫ്‌ളോട്ടുകളും ഘോഷയാത്രയ്ക്കു മാറ്റേകി. തൃശൂർ പൗരാവലിയും അതിരൂപതയുമാണ് ഘോഷയാത്രയുടെ സംഘാടകർ.

നാൽപ്പതു പ്രവേശന കവാടങ്ങളിലൂടെയാണ് ക്രിസ്മസ് പാപ്പമാർ ശക്തൻ നഗറിലേക്കു പ്രവേശിച്ചത്. എല്ലാ കവാടത്തിലും ഗിന്നസ് റിക്കോർഡ് അധികാരികൾ പരിശോധന നടത്തിയിരുന്നു. ഇലക്ട്രോണിക് ഡിജിറ്റൽ കൗണ്ടിങ് യന്ത്രങ്ങളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ബാർ കോഡുൾപ്പെടെ ഉപയോഗിച്ചാണ് പാപ്പമാരുടെ എണ്ണമെടുത്തത്. ഒരാൾ ഒന്നിലേറെ തവണ എണ്ണപ്പെടുന്നത് ഒഴിവാക്കാനാണിത്. ഗിന്നസ് ബുക്ക് പ്രതിനിധി നേരിട്ടെത്തി എണ്ണം തിട്ടപ്പെടുത്തി വേദിയിൽ പുതിയ റെക്കോർഡ് പ്രഖ്യാപിച്ചു.

പരിപാടി സംഘടിപ്പിച്ച ബോൺ നതാലെ നഗർ അക്ഷരാർഥത്തിൽ പാപ്പാമാരുടെ കടലായി മാറി. വെള്ളക്കരയുള്ള ചുവപ്പ് നിറത്തിലുള്ള പാന്റ്, ഓവർ കോട്ട്, തൊപ്പി, കറുത്ത ബെൽറ്റ്, മുഖംമൂടിക്കുപകരം താടി ഇവയായിരുന്നു വേഷം. സ്ത്രീകളും കുട്ടികളുമടക്കം പരിപാടിയിൽ പങ്കെടുത്തു. നേരിട്ട് ഫോട്ടോപതിച്ച ഫോമിൽ ഇടവകപള്ളിയുടെ സീലും പപ്പയുടെ മേൽപ്പറഞ്ഞ വേഷവുമായി എത്തുന്നവർക്ക് തൽസമയ രജിസ്‌ട്രേഷനും അവസരമുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP