Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിൽ നിന്ന് അതിഥി തൊഴിലാളികളെ കടത്താൻ ശ്രമം;72 അതിഥി തൊഴിലാളികളുമായി രാജസ്ഥാനിലേക്ക് പോയ ലോറി തമിഴ്‌നാട്ടിൽ പിടിയിലായി: പൊലീസ് അകമ്പടിയോടെ തൊഴിലാളികളെ കേരളത്തിൽ തിരിച്ചെത്തിച്ച് തമിഴ്‌നാട്

കൊച്ചിയിൽ നിന്ന് അതിഥി തൊഴിലാളികളെ കടത്താൻ ശ്രമം;72 അതിഥി തൊഴിലാളികളുമായി രാജസ്ഥാനിലേക്ക് പോയ ലോറി തമിഴ്‌നാട്ടിൽ പിടിയിലായി: പൊലീസ് അകമ്പടിയോടെ തൊഴിലാളികളെ കേരളത്തിൽ തിരിച്ചെത്തിച്ച് തമിഴ്‌നാട്

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളെ രാജസ്ഥാനിലേക്ക് കടത്താൻ ശ്രമം. കൊച്ചിയിൽ നിന്ന് ലോറിയിൽ രാജസ്ഥാനിലേക്ക് പോയ 72 അതിഥി തൊഴിലാളികൾ തമിഴ്‌നാട്ടിൽ പിടിയിലായി. ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച തൊഴിലാളികളെ ഗൂഢല്ലൂരിനടുത്ത് കാക്കനഹള്ളിയിൽ വെച്ച് തമിഴ്‌നാട് പൊലീസാണ് ലോറിയിൽ നിന്നും പിടികൂടിയത്.

72 അതിഥി തൊഴിലാളികളെയാണ് ലോറിയിൽ കുത്തി നിറച്ചിരുന്നത്. ഒരു സ്ഥലത്തും ഇവരെ പൊലീസ് പിടികൂടുകയോ പരിശോധിക്കുകയോ ചെയ്തിരുന്നു. ഇവരെ തമിഴ്‌നാട് സർക്കാർ ബസുകളിൽ ഇവരെ കൊച്ചിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. കൊച്ചിയിൽ നിന്ന് ഒരു പരിശോധനയും കൂടാതെ പല ജില്ലകളും കടന്ന് മലപ്പുറത്തെ വഴിക്കടവ് ചെക്‌പോസ്റ്റു കടന്ന് തമിഴ്‌നാടിന് അടുത്തുള്ള നാടുകാണി ചെക്‌പോസ്റ്റും കടന്നാണ് ഇവർ ഗൂഢല്ലൂരിനടുത്ത് കാക്കനഹള്ളി ചെക്‌പോസ്റ്റിൽ എത്തിയത്.

ഇവിടെ നടത്തിയ പരിശോധനയിലാണ് എല്ലാവരും പൊലീസ് പിടിയിലായത്. ലോറിയുടെ ബോഡിക്ക് ഉയരമുള്ളതു കൊണ്ട് അതിൽ മറഞ്ഞിരിക്കാൻ ആളുകൾക്ക് കഴിയും. തൊഴിലാളികളെ അവിടെത്തന്നെ ഇറക്കി രണ്ടു ബസുകളിലായി തമിഴ്‌നാട് പൊലീസിന്റെ അകമ്പടിയോടെയാണ് കൊച്ചിയിലേക്ക് തിരികെ കൊണ്ടുവരുന്നത്.

തൊഴിലാളികളെ കൊച്ചിയിൽ ജോലിക്കെത്തിച്ച് കമ്പനി തന്നെയാണ് ഇവരെ കടത്തുന്നതിനു പിന്നിലെന്നാണ് തമിഴ്‌നാട് പൊലീസിന്റെ വിലയിരുത്തൽ. ലോറി ഡ്രൈവർക്കെതിരെയും ഉടമയ്‌ക്കെതിരെയും കേസെടുത്തതായാണ് സൂചന

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP