Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; സൂത്രധാരൻ പെരുമ്പാവൂർ സ്വദശി പിടിയിൽ

വ്യാജബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; സൂത്രധാരൻ പെരുമ്പാവൂർ സ്വദശി പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വ്യാജബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ് കേസ്. മുഖ്യസൂത്രധാരനായ പിടിസി നിഷാദ് എന്നറിയപ്പെടുന്ന പെരുമ്പാവൂർ വല്ലം സ്വദേശി നിഷാദിനെ സെൻട്രൽ എക്സൈസ് അറസ്റ്റ് ചെയ്തു. പ്ലൈവുഡും അസംസ്‌കൃത വസ്തുക്കളും കയറ്റി അയക്കുന്നതിന്റെ മറവിലായിരുന്നു തട്ടിപ്പ്. പേരിനുമാത്രം ജിഎസ്ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളുടെ മറവിലാണ് തട്ടിപ്പ്. കേരളത്തിലെ ആദ്യ ജിഎസ്ടി തട്ടിപ്പുകേസാണിത്.

ഹൈദരാബാദ്, കോയമ്പത്തൂർ, ബംഗളൂരു, സേലം എന്നിവിടങ്ങളിൽ സെൻട്രൽ ജി.എസ്.ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നുള്ള ബില്ലുകൾ പിടിച്ചെടുത്തിരുന്നു. ഈ ബില്ലുകൾ ഉപയോഗിച്ച് ജി.എസ്.ടിയിൽ നിന്ന് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റെടുത്തെന്നും ബില്ലിൽ പറഞ്ഞ സ്ഥാപനങ്ങളിൽ നിന്നല്ല ചരക്കുകൾ വാങ്ങിയതെന്നും ഈ സ്ഥലങ്ങളിലെ വ്യാപാരികൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ജി.എസ്.ടി രജിസട്രേഷൻ ആവശ്യമില്ലാത്ത ചെറുകിട കമ്പനികൾ നിർമ്മിച്ച പ്‌ളൈവുഡുകളാണ് വിറ്റത്. പ്‌ളൈവുഡിന് 18 ശതമാനമാണ് ജി.എസ്.ടി. ഇത് അടയ്ക്കാത്ത ചരക്കുകളുടെ പേരിൽ തുല്യമായ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ഇതരസംസ്ഥാനങ്ങളിലെ വ്യാപാരികൾ എടുത്തതിനാൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് വൻ നഷ്ടമാണുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP