Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌പെഷ്യൽ ക്ലാസിൽ കയറാത്തതിന് ഇങ്ങനെയുമുണ്ടോ ശിക്ഷ? പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാദ്ധ്യാപകൻ ഒരുദിവസം മുഴുവൻ ക്ലാസിന് പുറത്ത് നിർത്തി; വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ അനുവദിച്ചില്ല; കുഴഞ്ഞുവീണ കുട്ടി ആശുപത്രിയിൽ; തിരുവമ്പാടി സ്‌കൂൾ അധികൃതർക്കെതിരെ കേസ്

സ്‌പെഷ്യൽ ക്ലാസിൽ കയറാത്തതിന് ഇങ്ങനെയുമുണ്ടോ ശിക്ഷ? പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാദ്ധ്യാപകൻ ഒരുദിവസം മുഴുവൻ ക്ലാസിന് പുറത്ത് നിർത്തി; വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ അനുവദിച്ചില്ല; കുഴഞ്ഞുവീണ കുട്ടി ആശുപത്രിയിൽ; തിരുവമ്പാടി സ്‌കൂൾ അധികൃതർക്കെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:സ്‌പെഷ്യൽ ക്ലാസിൽ പങ്കെടുക്കാത്തതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി വെള്ളം കുടിക്കാൻ പോലും അനുവദിക്കാതെ മാനസികമായി പീഡിപ്പിച്ചുവെന്ന് പരാതി.തിരുവമ്പാടി സേക്രഡ്ഹാർട്ട് എച്ച്എസ്എസ്സിലാണ് സംഭവം.പീഡനത്തെ തുടർന്ന് വീട്ടിലെത്തിയ കുട്ടി കുഴഞ്ഞു വീണു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രധാനാധ്യാപകന്റെ ക്രൂരത രക്ഷകർത്താക്കളറിയുന്നത്.

കഴിഞ്ഞ ദിവസം പത്താം ക്ലാസ്സുകാർക്ക് നടത്തിയ സ്‌പെഷ്യൽ ക്ലാസ്സിൽ വിദ്യാർത്ഥി പങ്കെടുത്തിരുന്നില്ല. സഹപാഠികൾ ക്ലാസ്സില്ലെന്ന് അറിയിച്ചതിനെ തുടർന്ന് സ്‌കൂളിലേക്ക് പോയ താൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് വിദ്യാർത്ഥിയുടെ വിശദീകരണം.എന്നാൽ പിറ്റേദിവസം ക്ലാസ്സിലെത്തിയ വിദ്യാർത്ഥിയെ അദ്ധ്യാപിക ക്ലാസ്സിൽ കയറ്റാതെ പ്രധാനാധ്യാപകനെ കാണാൻ നിർദേശിച്ചു. ഒരു ദിവസം മുഴുവൻ വിദ്യാർത്ഥിയെ ക്ലാസ്സിനു പുറത്ത് നിർത്തിയ പ്രധാന അദ്ധ്യാപകൻ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ അനുവദിച്ചില്ല. വീട്ടിലെത്തി കുഴഞ്ഞു വീണ കുട്ടിയെ ഉടൻ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയോട് ഡോക്ടർമാർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് സ്‌കൂളിൽ നിന്നുണ്ടായ ദുരനുഭം കുട്ടി തുറന്നു പറയുന്നത്. തിരുവമ്പാടി പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ചൈൽഡ് ലൈൻ പ്രവർത്തകരും കുട്ടിയെ കണ്ടു. ക്രിമിനൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP