Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റെയിൽവേ ട്രാക്കിലേക്ക് കയറിയ ആടിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിൻ തട്ടി മരിച്ചു; സംഭവം തൃശ്ശൂർ ജില്ലയിലെ കൊരട്ടിയിൽ; ട്രാക്കിൽ വീണ വീട്ടമ്മ പേരക്കുട്ടിയെ രക്ഷിക്കാൻ പാളത്തിന് പുറത്തേക്കെറിഞ്ഞെങ്കിലും പരുക്കേറ്റ് ദാരുണാന്ത്യം

റെയിൽവേ ട്രാക്കിലേക്ക് കയറിയ ആടിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിൻ തട്ടി മരിച്ചു; സംഭവം തൃശ്ശൂർ ജില്ലയിലെ കൊരട്ടിയിൽ; ട്രാക്കിൽ വീണ വീട്ടമ്മ പേരക്കുട്ടിയെ രക്ഷിക്കാൻ പാളത്തിന് പുറത്തേക്കെറിഞ്ഞെങ്കിലും പരുക്കേറ്റ് ദാരുണാന്ത്യം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: റെയിൽവേ ട്രാക്കിലേക്ക് കയറിയ ആടിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും ദാരുണാന്ത്യം. തൃശ്ശൂർ ജില്ലയിൽ കൊരട്ടിയിൽ തിങ്കളാഴ്‌ച്ചയായിരുന്നു സംഭവം. പൊങ്ങം പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി(54), പേരക്കുട്ടിയായ ജുവാന മേരി(ഒന്നര) എന്നിവരാണ് മരിച്ചത്.

ട്രാക്കിൽ കയറിയ ആടിനെ മാറ്റാനായി ലിസി ശ്രമിക്കുന്നതിനിടെ കയറിൽ തട്ടി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ലിസി അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള മാർഗ മധ്യേയാണ് ജുവാന മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം - ലോക്മാന്യതിലക് നേത്രാവതി എക്സ്‌പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. കുഞ്ഞിനൊപ്പം ആടുകളെ മെയ്‌ക്കാനായി എത്തിയതായിരുന്നു ലിസി.

ഇതിനിടെ ട്രാക്കിലേക്ക് ഓടിക്കയറിയ ആടുകൾക്കു പിന്നാലെ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കയറിൽ തട്ടി ട്രാക്കിൽ വീണ ലിസി കുഞ്ഞിനെ പാളത്തിനു പുറത്തേക്ക് എറിഞ്ഞെങ്കിലും വീഴ്ചയിൽ ജുവാനയ്ക്കു ഗുരുതര പരുക്കേൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP