Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകന്റെ മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ചത് ഉന്നതനായ മുത്തച്ഛൻ; പ്രതി കൊച്ചിയിലെ നിയമ രംഗത്തെ പ്രമുഖൻ; ഇരയുടെ മുത്തച്ഛനെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസ്

മകന്റെ മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ചത് ഉന്നതനായ മുത്തച്ഛൻ; പ്രതി കൊച്ചിയിലെ നിയമ രംഗത്തെ പ്രമുഖൻ; ഇരയുടെ മുത്തച്ഛനെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ചതുകൊച്ചിയിലെ ഉന്നതനായ വ്യക്തി. ഇയാൾ നിയമ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ്. മൂന്നുവയസുള്ള കൊച്ചുമകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പോക്സോ നിയമത്തിലെ 7, 8 വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് - ക്രൈം നമ്പർ 41/2019

കൊച്ചിയിലെ വസതിയിൽ കഴിഞ്ഞ 14-നു രാത്രിയിൽ മകന്റെ കുഞ്ഞിനെ ഉപദ്രവിച്ചെന്നാണു പരാതി. പ്രതിയുടെ പേരെഴുതേണ്ട കോളത്തിൽ പേര് പരാമർശിച്ചിട്ടില്ല. 'ഇരയുടെ മുത്തച്ഛൻ (59 വയസ്)' എന്നു മാത്രമാണ് എഫ്.ഐ.ആറിൽ പ്രതിയെക്കുറിച്ചുള്ള സൂചന. അന്വേഷണത്തിൽ 'ഇരയുടെ മുത്തച്ഛൻ' നീതിന്യായരംഗത്തെ ഒരു പ്രമുഖനാണെന്നു വ്യക്തമായി.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയുമായി മാതാപിതാക്കൾ കഴിഞ്ഞ 14-നു രാത്രി ചേരാനല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. അവിടെ കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധനാണു 16-നു ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്.ഈ ഡോക്ടർ ആവലാതിക്കാരനായി ചേരാനല്ലൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ, തുടരന്വേഷണത്തിനായി സംഭവസ്ഥലം അധികാരപരിധിയിലുള്ള എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലേക്കു കൈമാറി.അവിടെ സബ് ഇൻസ്പെക്ടർ വിബിൻ ദാസ് അന്നുതന്നെ എഫ്.ഐ.ആർ. റീ രജിസ്റ്റർ ചെയ്തു. തുടർനടപടിയുടെ ഭാഗമായി എഫ്.ഐ.ആർ. കോടതിയിലേക്കും അയച്ചിട്ടുണ്ട്.

(പ്രതിയുടെ പേരടക്കമുള്ള വിവരങ്ങൾ ലഭ്യമാണെങ്കിലും പോക്‌സോ കേസിലെ ഇരയുടെ വിവരങ്ങൾ പുറത്തു വരുമെന്നതിനാലാണ് പേര് കൊടുക്കാത്തത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP