Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തി തീരുമാനം: എസ്എസ്എൽസിയിൽ 'എ' ഗ്രേഡുള്ള ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് അഞ്ചു ശതമാനം ഗ്രേസ്മാർക്ക്; മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി

ക്ലബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തി തീരുമാനം: എസ്എസ്എൽസിയിൽ 'എ' ഗ്രേഡുള്ള ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് അഞ്ചു ശതമാനം ഗ്രേസ്മാർക്ക്; മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ സ്‌കൂളുകളിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബുകളിലെ 'എ' ഗ്രേഡ് നേടിയ കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷക്ക് ഗ്രേസ് മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ഹൈടെക് സ്‌കൂളുകളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്‌കൂളിലെ മറ്റു കുട്ടികൾക്ക് മാത്രമല്ല പൊതുസമൂഹത്തിനും സാങ്കേതികവിദ്യ പരിശീലനം ഉൾപ്പെടെ പ്രവർത്തനങ്ങൾ നടത്തുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സർക്കാർ ഗ്രേസ് മാർക്ക് അനുവദിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.

പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് ഇലക്ട്രോണിക്‌സ്, അനിമേഷൻ, ഭാഷ കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സംസ്ഥാനാടിസ്ഥാനത്തിൽ തയാറാക്കുന്ന മൊഡ്യൂളുകൾ ഉപയോഗിച്ച് അധ്യയനസമയം നഷ്ടപ്പെടുത്താതെ എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീലനം നൽകിവരുന്നുണ്ട്.

ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം, അസൈന്മന്റെ് പൂർത്തീകരണം, ഹാജർനില, പ്രത്യേക മൂല്യനിർണയം എന്നിവക്ക് ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുട്ടികൾക്കും എ, ബി, സി ഗ്രേഡിലുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതായി കൈറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ കെ. അൻവർ സാദത്ത് അറിയിച്ചു. ഇതിൽ 'എ' ഗ്രേഡ് ലഭിച്ചവർക്കാണ് അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിച്ചത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്‌സ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP