Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

യാഥാർഥ്യമാക്കുന്നത് ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസനം; മന്ത്രി ജി. ആർ അനിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് യാഥാർഥ്യമാക്കുന്നതെന്നും അതിനനുസരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ അണ്ടൂർക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെയും നവീകരിച്ച ആശുപത്രി മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ജില്ലാ -താലൂക്ക് ആശുപത്രികൾ മികച്ച നിലവാരം പുലർത്തുന്നവയാണ്. സർക്കാർ ആശുപത്രികളിലെ ഒ.പിയിൽ ദിവസേന 600 മുതൽ 1000 രോഗികൾ വരെ ചികിത്സ തേടി എത്താറുണ്ട്. ഏഴര വർഷക്കാലയളവിൽ 5000 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. എംഎ‍ൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതി പ്രകാരം 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രി മന്ദിരം നവീകരിച്ചത്.

അണ്ടൂർക്കോണം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അനിൽകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിജയകുമാരി, ബ്ലോക്ക് അംഗം ഷിബില സക്കീർ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിദ ബീവി, അണ്ടൂർക്കോണം സി.എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത് ചീരൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP