Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷ ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പ് നൽകിയ ബീക്കൺ നഷ്ടപ്പെട്ടിട്ടും നാല് വർഷമായി അപായ സന്ദേശങ്ങൾ നിലയ്ക്കുന്നില്ല; റോജോ ജോയിയെ തേടി എല്ലാ മഴക്കാലത്തും പൊലീസ് എത്തുന്നത് അപകടം എന്തെങ്കിലും സംഭവിച്ചോ എന്നറിയാൻ; കൃത്യമായി സന്ദേശം അയക്കുന്നുണ്ടെങ്കിലും യന്ത്രം എവിടെയെന്നറിയാതെ ഉടമയും ഉദ്യോഗസ്ഥരും

സുരക്ഷ ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പ് നൽകിയ ബീക്കൺ നഷ്ടപ്പെട്ടിട്ടും നാല് വർഷമായി അപായ സന്ദേശങ്ങൾ നിലയ്ക്കുന്നില്ല; റോജോ ജോയിയെ തേടി എല്ലാ മഴക്കാലത്തും പൊലീസ് എത്തുന്നത് അപകടം എന്തെങ്കിലും സംഭവിച്ചോ എന്നറിയാൻ; കൃത്യമായി സന്ദേശം അയക്കുന്നുണ്ടെങ്കിലും യന്ത്രം എവിടെയെന്നറിയാതെ ഉടമയും ഉദ്യോഗസ്ഥരും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കഴിഞ്ഞ നാല് വർഷമായി ആലപ്പുഴയിലെ മത്സ്യത്തൊഴിലാളിയായ ചെത്തി തയ്യിൽ റോജോ ജോയിയെ അന്വേഷിച്ച് എല്ലാ മഴക്കാലത്തും തീരദേശ പൊലീസെത്തുന്നത് പതിവാണ്. ഒരു ചെറിയ അലംഭാവം കൊണ്ട് സംഭവിച്ച പിഴവ് എന്ന് പറയാമെങ്കിലും സാങ്കേതിക വിദ്യയെ അപകട ഘട്ടത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ തെളിവ് കൂടിയാണ് ഈ അന്വേഷണം. റോജോയുടെ സുരക്ഷ ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പ് നൽകിയ ജിപിഎസ് അധിഷ്ഠിത യന്ത്രം (ബീക്കൺ) നൽകുന്ന അപായ സൂചനയുടെ അടിസ്ഥാനത്തിലാണ് തീരദേശ പൊലീസ് റോജോയെ അന്വേഷിച്ചെത്തുന്നത്. നാല് വർഷം മുമ്പ് ബീക്കൺ റോജോയുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. എന്നാൽ, എല്ലാ മഴക്കാലത്തും അതേ ബീക്കണിൽ നിന്നും അപായ സന്ദേശം അധികൃതർക്കെത്തും. ഇതോടെ തീരദേശ പൊലീസ് റോജോയുടെ വീട്ടിലേക്ക് കുതിച്ചെത്തും. അപകടമെന്തെങ്കിലും സംഭവിച്ചോ എന്നറിയാനാണു വരവ്. ബീക്കൺ നഷ്ടപ്പെട്ടതു മുതൽ മഴക്കാലം റോജോയ്ക്കു ടെൻഷൻ കാലമാണ്.

മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടാൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നതിനാണു ബീക്കൺ. സ്വിച്ച് അമർത്തിയാലോ ബീക്കൺ നിശ്ചിത ആഴത്തിലേക്കു പോയാലോ കോസ്റ്റ് ഗാർഡിനും മറ്റു സുരക്ഷാ ഏജൻസികൾക്കും സന്ദേശമെത്തും. മുംബൈയിലെ ഓഫിസിൽ എത്തുന്ന സന്ദേശം ഫിഷറീസിനും തീരദേശ പൊലീസിനും കൈമാറും.

ഫിഷറീസിനു വേണ്ടി കെൽട്രോൺ നിർമ്മിച്ച യന്ത്രം മത്സ്യത്തൊഴിലാളികൾക്കു സൗജന്യമായാണു നൽകിയത്. എന്നാൽ പലരും ഇത് അലക്ഷ്യമായി കൈകാര്യം ചെയ്തു. പല സ്ഥലങ്ങളിൽ നിന്നും ഇതുമൂലം തെറ്റായ അപായസന്ദേശമെത്തുന്നുണ്ടെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.സുഹൈർ പറയുന്നു. മുൻപു കൊല്ലത്തെ ഒരു മത്സ്യത്തൊഴിലാളി ബീക്കൺ കായലിലെറിഞ്ഞിരുന്നു. തുടരെ അപായസന്ദേശമെത്തിയപ്പോൾ എറിഞ്ഞയാൾക്കു തന്നെ അതു മുങ്ങിയെടുക്കേണ്ടി വന്നു.

ബീക്കൺ വീട്ടിൽ സൂക്ഷിച്ചിരുന്നു എന്നാണ് ഓർമയെന്നു റോജോ പറയുന്നു. നാലു വർഷം മുൻപാണു നഷ്ടപ്പെട്ടതായി അറിയുന്നത്. അന്വേഷിച്ചെത്തുന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം പലവട്ടം ധരിപ്പിച്ചിരുന്നു. മഴക്കാലത്തു റോജോയുടെ പേരിൽ അപായ സന്ദേശമെത്തുന്നതു പതിവായപ്പോൾ തീരദേശ പൊലീസെത്തി വീടും പരിസരവും സമീപത്തെ കുളവുമെല്ലാം അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല.

വെള്ളത്തിൽ എവിടെയോ ബീക്കൺ കിടപ്പുണ്ട് എന്നാണ് അധികൃതരുടെ വിലയിരുത്തൽ. മഴക്കാലം ആകുന്നതോടെ ബീക്കൺ അപായ സൂചന നൽകുന്ന തരത്തിൽ ജലനിരപ്പ് ഉയരുന്നതാകം സന്ദേശം വരാൻ കാരണം എന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP