Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാശ്രയ മെഡിക്കൽ വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിലേക്ക്; മാനേജ്‌മെന്റുകളുമായി കരാർ ഒപ്പിടാൻ സർക്കാരിന് അധികാരമുണ്ടെന്ന് വാദം

സ്വാശ്രയ മെഡിക്കൽ വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിലേക്ക്; മാനേജ്‌മെന്റുകളുമായി കരാർ ഒപ്പിടാൻ സർക്കാരിന് അധികാരമുണ്ടെന്ന് വാദം

കൊച്ചി: മെഡിക്കൽ പ്രവേശന നിയന്ത്രണ നിയമത്തിൽ സർക്കാരിനു മാനേജ്‌മെന്റുകളുമായി കരാറുണ്ടാക്കാമെന്ന വ്യവസ്ഥ റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിലേക്ക്. കരാറിൽ് ഏർപ്പെടാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് വാദം. 

വ്യക്തിഗത മാനേജ്‌മെന്റുകളുമായി കരാർ ഒപ്പിടാൻ സർക്കാരിന് അധികാരമില്ല. അതു ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈക്കകോടതി ഇന്നു വ്യക്തമാക്കിയത്. മെഡിക്കൽ പ്രവേശന നിയന്ത്രണ നിയമത്തിൽ സർക്കാരിനു മാനേജ്‌മെന്റുകളുമായി കരാറുണ്ടാക്കാമെന്ന വ്യവസ്ഥ റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ പരമോന്നത കോടതിയിൽ അപ്പീൽ പോകുമെന്ന് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് അറിയിച്ചു.

ഫീസ് ഉൾപ്പെടെയുള്ള സംഗതികളിൽ മാനേജ്‌മെന്റുകളുമായി കരാർ ഒപ്പിടാൻ സർക്കാരിന് അധികാരമുണ്ടെന്നാണു നിയമത്തിലെ 17 -ാം സെക്ഷനിൽ പറയുന്നത്. ഇത് അസാധുവാക്കുന്നതിലൂടെ ചില വിഭാഗങ്ങളുടെ ഫീസ് ഇളവടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ഇല്ലാതാകുമെന്നാണ് അധികൃതരുടെ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP