Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ ഡോക്ടർമാർ നാളെ മുതൽ സമരത്തിൽ; അധിക ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെജിഎംഒ

സർക്കാർ ഡോക്ടർമാർ നാളെ മുതൽ സമരത്തിൽ; അധിക ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെജിഎംഒ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാളെ മുതൽ സർക്കാർ ഡോക്ടർമാർ അധിക ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെജിഎംഒ. ആരോഗ്യപ്രവർത്തകരുടെ കുറവ് അടിയന്തരമായി പരിഹരിക്കുക, തുടർച്ചയായ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന അവധി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ പ്രതിഷേധം. ഡ്യൂട്ടി സമയത്തിന് ശേഷമുള്ള എല്ലാ ഓൺലൈൻ മീറ്റിങുകളും ട്രെയിനങ്ങുകളും ബഹിഷ്‌കരിക്കുമെന്നും, എല്ലാ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് മുഴുവൻ അംഗങ്ങളും വിട്ടുനിൽക്കുമെന്നും കെജിഎംഒ അറിയിച്ചു

കോവിഡ് ചികിത്സയെ ബാധിക്കാത്ത തരത്തിലാവും പ്രതിഷേധമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടം മുതൽ സംഘടന മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ സർക്കാർ പരിഗണിക്കാൻ പോലും തയ്യാറായില്ലെന്നും ഡോക്ടർമാർ പറയുന്നു. പത്ത് ദിവസം തുടർച്ചയായി കോവിഡ് ഡ്യൂട്ട് ചെയ്താൽ ഏഴ് ദിവസം സർക്കാർ നിരീക്ഷണ അവധി നൽകിയിരുന്നു. എന്നാൽ അത് പിന്നീട് റദ്ദാക്കിയിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP