Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഘോഷ പരിപാടികൾ റദ്ദാക്കിയ സർക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിൽ മന്ത്രിമാർക്കും അതൃപ്തി; നടപടിയെ പരസ്യമായി ചോദ്യം ചെയ്ത് മന്ത്രി എകെ ബാലൻ രംഗത്ത്; ചലച്ചിത്രമേളയും സ്‌കൂൾ കലോത്സവവും ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം: ഈ വർഷം ആഘോഷങ്ങൾ വിലക്കിയ പൊതുഭരണ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം പുകയുന്നു

ആഘോഷ പരിപാടികൾ റദ്ദാക്കിയ സർക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിൽ മന്ത്രിമാർക്കും അതൃപ്തി; നടപടിയെ പരസ്യമായി ചോദ്യം ചെയ്ത് മന്ത്രി എകെ ബാലൻ രംഗത്ത്; ചലച്ചിത്രമേളയും സ്‌കൂൾ കലോത്സവവും ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം: ഈ വർഷം ആഘോഷങ്ങൾ വിലക്കിയ പൊതുഭരണ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം പുകയുന്നു


തിരുവനന്തപുരം: ഒരു വർഷത്തേയ്ക്ക് സർക്കാറിന്റെ എല്ലാ വകുപ്പുകളുടേയും ആഘോഷ പരിപാടികൾ റദ്ദാക്കി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ആഘോഷപരിപാടികൾ എല്ലാം ഒരു വർഷത്തേക്ക് റദ്ദ് ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഈ വർഷം കലോത്സവങ്ങളും ചലച്ചിത്രമേളകളും യുവജനോത്സവവും അടക്കമുള്ള ആഘോഷ പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

അതേസമയം സർക്കാരിന്റെ ഈ അപ്രതീക്ഷിത നീക്കത്തിനെതിരെ മന്ത്രിമാർ തന്നെ അതൃപ്തി രേഖപ്പെടുത്തി. മന്ത്രിസഭയിലെ ആരും പ്രതീക്ഷിച്ചിരുന്നില്ല ഈ ഉത്തരവ് എന്നാണ് മന്ത്രിമാരുടെ ഭാഗത്തുനിന്ന് വരുന്ന പ്രതികരണങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെഭാഗത്തുനിന്നാണ് ഇത്തരത്തിലുള്ള ഒരു ഉത്തരവ് വന്നത്. ചലച്ചിത്രമേളയും സ്‌കൂൾ കലോത്സവും റദ്ദാക്കിയതിനെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ രംഗത്ത് വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഈ ഉത്തരവിനോട് മാനസികമായി പൊരുത്തപ്പെടാനാവില്ല, ഉത്തരവിൽ വ്യക്തത വരുത്തണമെന്നും ബാലൻ പറഞ്ഞു.

സ്‌കൂൾ കലോത്സവവും സർവ്വകലാശാല യുവജനോത്സവവും റദ്ദാക്കി. ഇതിന് പുറമേ എല്ലാ വർഷവും നടത്തി വരുന്ന ചലച്ചിത്രമേളകളും ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികൾ എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ഇതിനായി നീക്കിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. ഗവർണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിറക്കിയത്.

പ്രളയദുരന്തം കൂടുതൽ ആഘാതമേൽപ്പിച്ച ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സ്‌കൂൾ കലോത്സവം നടത്താൻ നിശ്ചയിച്ചിരുന്നത്. ഡിസംബർ അഞ്ചു മുതൽ ഒമ്പതുവരെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ വർഷം ഇതെല്ലാം റദ്ദാക്കാൻ സർക്കാർ തീരുമാനം എടുക്കുക ആയികുന്നു. നേരത്തെ തന്നെ ഓണാഘോഷ പരിപാടികളും സർക്കാർ റദ്ദാക്കിയിരുന്നു.

അതേസമയം ആഘോഷങ്ങൾ ഒഴിവാക്കിയതിനെതിരെ അതൃപ്തിയും ഉയരുന്നുണ്ട്. സ്‌കൂൾ കലോത്സവവും ചലച്ചിത്ര മേളയും വേണ്ടെന്ന് വച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവിനെതിരേ അതൃപ്തി പുകയുന്നു. സ്‌കൂൾ കലോത്സവം വേണ്ടെന്ന് വച്ച നടപടിക്കെതിരേ സാംസ്‌കാരിക വകുപ്പ് തന്നെയാണ് രംഗത്തുവന്നിരിക്കുന്നത്. വകുപ്പ് മന്ത്രിയോടു പോലും കൂടിയാലോചന നടത്താതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിമർശനം.

ചലച്ചിത്ര മേള റദ്ദാക്കിയതിനെതിരേ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ രംഗത്തുവന്നു. സർക്കാർ പണം ചെലവഴിക്കാതെ മേള നടത്താൻ സാധിക്കുമെന്നും അക്കാഡമി പണം ഇതിനായി ഉപയോഗിക്കാമെന്നും കമൽ പറഞ്ഞു. പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ വിഷമം രേഖപ്പെടുത്തിയ കമൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഇല്ലെന്നും വ്യക്തമാക്കി.

ആഘോഷങ്ങൾ ഒഴിവാക്കി കലോത്സവം നടത്താമെന്ന വിലയിരുത്തലിലായിരുന്നു സാംസ്‌കാരിക വകുപ്പ്. വേദിയായി ആലപ്പുഴ തന്നെ മതിയെന്നും വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കലോത്സവം റദ്ദാക്കിയെന്ന ഉത്തരവ് പൊതുഭരണവകുപ്പ് പുറപ്പെടുവിച്ചത്. സ്‌കൂൾ കായികമേള പതിവു പോലെ നടത്താനും നീക്കങ്ങൾ നടക്കുന്നുണ്ട്. കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ദേശീയ തലത്തിൽ മത്സരിക്കെണ്ടതുള്ളതിനാലാണ് തീരുമാനം.

എന്നാൽ സ്‌കൂൾ കലോത്സവത്തിന്റെ കാര്യത്തിൽ ഈ മാസം 7ന് ചേരുന്ന ക്യു.ഐ.പി.മോണിറ്ററിങ് സമിതി യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാകുക. കുട്ടികൾക്ക് ഗ്രേസ് മാർക്ക് ഉള്ളതിനാൽ ആഘോഷപരിപാടികൾ പുർണമായും ഒഴിവാക്കി കലോത്സവം നടത്തണമോ, ജില്ലാ തലത്തിൽ അവസാനിപ്പിക്കണമോ എന്നതാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്.

കലോത്സവം റദ്ദാക്കുമെന്ന വാർത്തകൾ നേരത്തെ പൊതുവിദ്യാഭ്യാസഡയറക്ടർ നിഷേധിച്ചിരുന്നു. ആഘോഷങ്ങളില്ലാതെ കലോത്സവം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസവകുപ്പ് വിശദീകരണമിറക്കിയെങ്കിലും ഉച്ചയോടെ എല്ലാ ആഘോഷങ്ങളും പരിപാടികളും റദ്ദാക്കി കൊണ്ട് പൊതുഭരണവകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP