Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്നശേഷിത്വത്തിന് കാലാന്തരത്തിൽ മാറ്റം വരാൻ സാധ്യതയില്ലെങ്കിൽ അവർക്ക് പെർമനന്റ് സർട്ടിഫിക്കറ്റ് നൽകും; ഭിന്നശേഷിത്വത്തിന്റെ തോതിൽ വ്യത്യാസം വരാൻ സാധ്യതയുണ്ടെങ്കിൽ കാലാവധി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റും നൽകും; ഭിന്നശേഷിക്കാർക്ക് ആശ്വാസവുമായി പിണറായി സർക്കാർ

ഭിന്നശേഷിത്വത്തിന് കാലാന്തരത്തിൽ മാറ്റം വരാൻ സാധ്യതയില്ലെങ്കിൽ അവർക്ക് പെർമനന്റ് സർട്ടിഫിക്കറ്റ് നൽകും; ഭിന്നശേഷിത്വത്തിന്റെ തോതിൽ വ്യത്യാസം വരാൻ സാധ്യതയുണ്ടെങ്കിൽ കാലാവധി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റും നൽകും; ഭിന്നശേഷിക്കാർക്ക് ആശ്വാസവുമായി പിണറായി സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തിൽ മാറ്റം വരാൻ സാധ്യതയില്ലെങ്കിൽ അവർക്ക് പെർമനന്റ് സർട്ടിഫിക്കറ്റ് നൽകാമെന്നും ഇത്തരത്തിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ് പുതുക്കേണ്ട ആവശ്യമില്ലെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സ്ഥിര പരിമിതിയുള്ളവർക്ക് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് 5 വർഷം കഴിയുമ്പോൾ പുതുക്കണമെന്ന് നിർബന്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. നിരവധി ഭിന്നശേഷിക്കാർക്ക് ഇതിലൂടെ ആശ്വാസം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനെക്കുറിച്ചുള്ള സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ, സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവരുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് നൽകുവാൻ സാധിക്കുകയുള്ളൂ. ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തിൽ മാറ്റം വരാൻ സാധ്യതയില്ലെങ്കിൽ അവർക്ക് പെർമനന്റ് സർട്ടിഫിക്കറ്റും എന്നാൽ നിലവിലെ ഭിന്നശേഷിത്വത്തിന്റെ തോതിൽ വ്യത്യാസം വരാൻ സാധ്യതയുണ്ടെങ്കിൽ കാലാവധി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റും നൽകാമെന്നുമാണ് റിപ്പോർട്ട് നൽകിയത്.

ഇത്തരത്തിൽ ലഭിക്കുന്ന സർട്ടിഫിറ്റിന്റെ കാലാവധി കഴിയുന്നതിനനുസരിച്ച് പുതുക്കി വാങ്ങേണ്ടതാണ്. വൈകല്യത്തിന്റെ തോത്, കാലാവധി എന്നിവ നിർണയിക്കുന്നതും തീരുമാനിക്കുന്നതും മെഡിക്കൽ ബോർഡാണെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP