Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് ഗവർണറുടെ കയ്യടി; ആരോഗ്യ മന്ത്രി കെ കെ ശൈലജയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ; പരീക്ഷകൾ മാറ്റിവെക്കേണ്ട കാര്യമില്ലെന്നും വിശദീകരണം

കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് ഗവർണറുടെ കയ്യടി; ആരോഗ്യ മന്ത്രി കെ കെ ശൈലജയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ; പരീക്ഷകൾ മാറ്റിവെക്കേണ്ട കാര്യമില്ലെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19നെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യടി. സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ആരോഗ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞാണ് ഗവർണർ പ്രശംസിച്ചത്. ആരോഗ്യ മന്ത്രി കെ കെ ശൈലജയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണെന്ന് ഗവർണർ പറഞ്ഞു. ലോകമാകെ കോവിഡ് 19 ആശങ്ക പടരുമ്പോഴും കേരളത്തിലെ പ്രതിരോധ നടപടികളിൽ പൂർണ തൃപ്തനാണെന്നും ഗവർണർ പറഞ്ഞു.

തിരുവനന്തപുരം ലോ കോളേജിൽ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർത്ഥികളെ കാണാൻ ഗവർണർ നേരിട്ടെത്തി. കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവയക്കണമെന്ന് ഗവർണറോട് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. രാത്രി പോലും രാജ്ഭവനിലേക്ക് നിരവധി ഫോൺ കോളുകൾ വന്നെന്നും വിദ്യാർത്ഥികൾ ആത്മവിശ്വാസം പകരാനാണ് നേരിട്ടെത്തിയതെന്നും ഗവർണർ പറഞ്ഞു. സർവകലാശാല പരീക്ഷകൾ മാറ്റി വെക്കേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മദ്യശാലകൾ പൂട്ടണമെന്ന ആവശ്യങ്ങളോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കട്ടെയെന്നും ഗവർണർ വ്യക്തമാക്കി.

പൊന്മുടി സന്ദർശനം വിവാദമാക്കിയവർക്ക് മറുപടിയില്ല. ഉല്ലാസയാത്ര തനിക്ക് ഹരമല്ലെന്നും പുസ്തകങ്ങളും വായനയോടുമാണ് ഹരമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്തും, ജയിലിൽ കിടന്നപ്പോഴും പുസ്തങ്ങളും വായനയും മാത്രമാണ് തന്നെ ആകർഷിച്ചത്.വനം വകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവരുമായി പൊന്മുടിയിൽ ചർച്ച നടത്തിയിരുന്നു. കുടുംബവുമായി പോയെന്ന് വിമർശിക്കുന്നവർ തന്റെ കുടുംബത്തിൽ എത്ര പേരുണ്ടെന്ന് കൂടി മനസിലാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP