Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉരുൾപൊട്ടൽ നാശം വിതച്ച കവളപ്പാറ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ഗവർണറുടെ ഉറപ്പ്  

ഉരുൾപൊട്ടൽ നാശം വിതച്ച കവളപ്പാറ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ഗവർണറുടെ ഉറപ്പ്   

മറുനാടൻ മലയാളി ബ്യൂറോ

 

മലപ്പുറം: കവളപ്പാറയിലെ പ്രളയ ദുരന്തഭൂമി സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 59 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. പി വി അബ്ദുൾ വഹാബ് എംപിയും ഗവർണ്ണറോടൊപ്പം ഉണ്ടായിരുന്നു. കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പും ഗവർണർ സന്ദർശിച്ചു. ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ഗവർണർ വ്യക്തമാക്കി.

ഉരുൾപൊട്ടലിൽ 59 പേരുടെ ജീവനും നിരവധി പേർക്ക് കിടപ്പാടവും നഷ്ടമായ ദുരന്തത്തിൽ നിന്ന് കവളപ്പാറ കരകയറി വരുന്നതേയുള്ളൂ. നിലമ്പൂരിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഉണ്ടായ ദുരന്തത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്.  മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണം സർക്കാർ നടത്തി വരികയാണ്. 36 പേരുടെ കുടുംബങ്ങൾക്ക് ഇതിനോടകം തുക കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP