Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗവർണർ ആർഎസ്എസ് പ്രചാരകനെ പോലെ പെരുമാറരുത്; ചരിത്ര കോൺഗ്രസിൽ കണ്ടത് പൗരത്വ നിയമഭേദഗതിക്കതിരെ രാജ്യത്തുയരുന്ന പ്രതിഷേധമെന്നും എ എ റഹീം

ഗവർണർ ആർഎസ്എസ് പ്രചാരകനെ പോലെ പെരുമാറരുത്; ചരിത്ര കോൺഗ്രസിൽ കണ്ടത് പൗരത്വ നിയമഭേദഗതിക്കതിരെ രാജ്യത്തുയരുന്ന പ്രതിഷേധമെന്നും എ എ റഹീം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആർ എസ് എസിന്റെ പ്രചാരകനെപ്പോലെ ഗവർണർ പെരുമാറരുതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. പൗരത്വ നിയമഭേദഗതിക്കതിരെ രാജ്യത്തുയരുന്ന പ്രതിഷേധമാണ് ചരിത്ര കോൺഗ്രസിൽ കണ്ടതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് പൗരത്വ നിയമഭേദഗതിക്കതിരെ ഡി വൈ എഫ് ഐ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹീം.

ചരിത്ര വിരുദ്ധമായി ഗവർണർ സംസാരിച്ചപ്പോൾ അത് തെറ്റാണെന്നു ചരിത്രകാരന്മാർ ചൂണ്ടികാട്ടിയെന്നും റഹീം പറഞ്ഞു. ആർ എസ് എസിന്റെ പ്രചാരകനെപ്പോലെയാകരുത് ഗവർണറുടെ പെരുമാറ്റമെന്നും ഡിവൈഎഫ്‌ഐ സെക്രട്ടറി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP