Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ സുവർണ്ണ ജൂബിലി: ജനാധിപത്യത്തിന്റെ ആഘോഷം; മാതൃകയായ ജനകീയ നേതാവെന്നും ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ സുവർണ്ണ ജൂബിലി: ജനാധിപത്യത്തിന്റെ ആഘോഷം; മാതൃകയായ ജനകീയ നേതാവെന്നും ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം ജനാധിപത്യത്തിന്റെ ആഘോഷമാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. മാതൃകയായ ജനകീയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പെമെന്റ് സ്റ്റഡീസ് (RGIDS) സംഘടിപ്പിച്ച Development embedded with compassion' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുപ്പള്ളിയിലെ ജനങ്ങൾ ഉമ്മൻ ചാണ്ടിയിൽ തുടർച്ചയായി അർപ്പിച്ച വിശ്വാസവും ആഘോഷിക്കപ്പെടണമെന്ന് ഗവർണ്ണർ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ അറിയപ്പെടുന്നത് അവർ തെരെഞ്ഞെടുത്ത പ്രതിനിധിയെ മുൻനിർത്തിയാവും. അതേപോലെ ആ പ്രതിനിധിക്ക് മണ്ഡലത്തിൽ നിന്ന് വേർപിരിയാനുമാവില്ല. ഉമ്മൻ ചാണ്ടിയുടെ കോഴിക്കോട് സ്‌കൂൾ സന്ദർശനവേളയിൽ ഒരു കുട്ടി അദ്ദേഹത്തെ ഉമ്മൻ ചാണ്ടി എന്ന് സംബോധന ചെയ്ത് സുഹൃത്തിന് വീട് വെച്ച് നൽകണമെന്ന് ആവശ്യപ്പെട്ട കാര്യം പ്രസംഗത്തിൽ ഗവർണ്ണർ ഓർത്തെടുത്തു. പിന്നീട് ഈ കുടുംബത്തിന് സർക്കാർ സഹായത്തോടെ വീട് നൽകി. ഇത് ഒരു ഭരണാധികാരിയെന്ന നിലയിലുള്ള ഉമ്മൻ ചാണ്ടിയുടെ സഹാനുഭൂതി തുറന്നു കാട്ടുന്ന ഒരു സംഭവമായിരുന്നുവെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

പൊതുപ്രവർത്തന രംഗത്ത് ഉമ്മൻ ചാണ്ടിക്ക് കരുത്തു പകർന്ന ഭാര്യ മറിയാമ്മ ഉമ്മനും കുടുബാംഗങ്ങൾക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. ഭാര്യ മറിയാമ്മ ഉമ്മന്റെ താഗ്യവും സഹായവുമാണ് പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തെ മുന്നോട്ട് നയിച്ചതെന്നും ഗവർണ്ണ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP