Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളേജ് കാമ്പസുകളിൽ പൊലീസിനെ ഇറക്കാൻ അനുവദിക്കണമെന്ന് സർക്കാർ; ഹോസ്റ്റലിനുള്ളിലും കോളേജ് യൂണിയൻ ഓഫീസിലും പരിശോധന നടത്താനും അനുമതി വേണമെന്ന് ഉന്നത തല യോഗത്തിൽ നിർദ്ദേശം

കോളേജ് കാമ്പസുകളിൽ പൊലീസിനെ ഇറക്കാൻ അനുവദിക്കണമെന്ന് സർക്കാർ; ഹോസ്റ്റലിനുള്ളിലും കോളേജ് യൂണിയൻ ഓഫീസിലും പരിശോധന നടത്താനും അനുമതി വേണമെന്ന് ഉന്നത തല യോഗത്തിൽ നിർദ്ദേശം

തിരുവനന്തപുരം: വിവിധ ആഘോഷങ്ങൾ കോളേജ് ക്യാമ്പസുകളിൽ ദുരിതം വിതയ്ക്കുന്നതിനു തടയിടാൻ ക്യാമ്പസുകളിൽ പൊലീസിനെ ഇറക്കാൻ അനുവദിക്കണമെന്നു സർക്കാർ. ഹോസ്റ്റലുകളും കോളേജ് യൂണിയൻ ഓഫീസുമൊക്കെ പരിശോധിക്കാൻ അനുമതി വേണമെന്നും ഉന്നതതല യോഗത്തിൽ നിർദ്ദേശമുയർന്നു.

വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കോളജുകളിൽ പരിശോധന നടത്താൻ പൊലീസിനെ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് സർക്കാർ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.

തിരുവനന്തപുരം സിഇടിയിൽ ഓണാഘോഷത്തിനിടെ പെൺകുട്ടി മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് യോഗം വിളിച്ചത്. കാമ്പസുകളിൽ യൂണിയൻ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം കൊണ്ടുവരാനും സർക്കാർ നിർദ്ദേശമുണ്ട്. ആഭ്യന്തരമന്ത്രിക്കും വിദ്യഭ്യാസ മന്ത്രിക്കും പുറമേ വൈസ് ചാൻസിലർമാരും വിവിധ കോളജുകളിലെ പ്രിൻസിപ്പൽമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. ഈ യോഗത്തിലാണ് നിലവിൽ ഇല്ലാത്ത ചില നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ട് വച്ചത്.

ഹോസ്റ്റലിനകത്തും കോളജ് യൂണിയൻ ഓഫീസിനകത്തും പരാതി കിട്ടിയാൽ പരിശോധന നടത്താൻ പൊലീസിന് അനുമതി നൽകണമെന്നാണ് സർക്കാർ മുന്നോട്ടു വച്ച ആവശ്യം. ഇപ്പോഴത്തെ നിയമം അനുസരിച്ച് പ്രിൻസിപ്പാളിന്റെ അനുമതിയുണ്ടെങ്കിലെ പൊലീസിന് കാമ്പസിനകത്ത് പ്രവേശിക്കാൻ അനുമതിയുള്ളു. ഇത് മാറ്റണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുള്ള പരാതിയായാലും നാട്ടുകാരുടെ ഭാഗത്തു നിന്നുള്ള പരാതിയായാലും പൊലീസിന് കാമ്പസിൽ കയറാനുള്ള അനുമതി നൽകണമെന്നാണ് സർക്കാർ യോഗത്തിൽ ആവശ്യപ്പെട്ടത്. വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളെക്കുറിച്ച് പരാതി ലഭിച്ചാൽ പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ പൊലീസിനു കോളജ് കാമ്പസിൽ കയറി പരിശോധന നടത്താം. കാമ്പസിൽ വാഹനങ്ങൾ കയറ്റാൻ പാടില്ല. വിദ്യാർത്ഥികൾ ടാഗ് ധരിച്ചുവേണം കാമ്പസിൽ പ്രവേശിക്കാൻ. ടാഗ് ഇല്ലാത്ത വിദ്യാർത്ഥിക്ക് 500 രൂപ പിഴ ചുമത്തണം. മൂന്നു തവണ ടാഗ് ധരിക്കാതെ പിടികൂടിയാൽ ഈ വിദ്യാർത്ഥിയെ പുറത്താക്കണമെന്നും ശുപാർശ ചെയ്യുന്നു. പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ കോളജിൽ അച്ചടക്ക സമിതി രൂപീകരിക്കണം. ഈ സമിതി ആഴ്ചയിൽ ഒരിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലും യൂണിയൻ ഓഫീസിലും പരിശോധന നടത്തണമെന്നും ശുപാർശയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP