Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മെഡിക്കൽ -ദന്തൽ പ്രവേശനത്തിൽ നിലപാടു തിരുത്തി സർക്കാർ; മെഡിക്കൽ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി; ഫീസ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കെ കെ ശൈലജ

മെഡിക്കൽ -ദന്തൽ പ്രവേശനത്തിൽ നിലപാടു തിരുത്തി സർക്കാർ; മെഡിക്കൽ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി; ഫീസ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കെ കെ ശൈലജ

തിരുവനന്തപുരം: മെഡിക്കൽ -ദന്തൽ പ്രവേശനത്തിൽ നിലപാടു തിരുത്തി സർക്കാർ. മെഡിക്കൽ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഫീസ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, ഡെന്റൽ കോളജ് മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണ പിൻവലിച്ചു. സ്വാശ്രയ മെറിറ്റ് സീറ്റിൽ മുൻവർഷത്തെ ഫീസ് തുടരും. മാനേജ്‌മെന്റ് സീറ്റിലെ ഫീസ് ചർച്ചചെയ്തു തീരുമാനിക്കും. മുഴുവൻ സീറ്റിലും നീറ്റ് മെറിറ്റിൽ നിന്നു പ്രവേശനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

മാനേജ്‌മെന്റുകളുമായി ചർച്ചയക്ക് തയാറാണെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ഭാഗം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

സർക്കാരിനെ വെല്ലുവിളിച്ചാണു സ്വകാര്യ മെഡിക്കൽ കോളേജു മാനേജ്‌മെന്റുകൾ നിലപാടു സ്വീകരിച്ചത്. സർക്കാർ ഉത്തരവ് അവഗണിച്ച് സ്വന്തം നിലയിൽ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ മാനേജ്‌മെന്റുകൾ തീരുമാനിച്ചിരുന്നു. മുഴുവൻ സീറ്റുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഈയാഴ്ച തന്നെ പരസ്യം നൽകാനൊരുങ്ങുകയാണു മാനേജ്‌മെന്റ്. സീറ്റുകൾ ഏറ്റെടുത്ത ഉത്തരവ് പിൻവലിക്കാതെ സർക്കാരുമായി ചർച്ച വേണ്ടെന്നാണ് മനേജ്‌മെന്റ് അസോസിയേഷൻ യോഗം തീരുമാനിച്ചത്.

സ്വാശ്രയ മെഡിക്കൽ പ്രവേശനനിയന്ത്രണം ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് നാലു മാനേജുമെന്റുകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി എന്നീ കോളജുകളാണ് ഹർജി നൽകിയത്. മാനേജുമെന്റുകളുടെ പ്രവേശനനടപടികളിലിടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് മാനേജുമെന്റുകൾ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ നടപടി ഇസ്ലാമിക് അക്കാദമി, ഇനാംദാർ കേസുകളിലെ സുപ്രീംകോടതി വിധികളുടെ ലംഘനവും മാനേജുമെന്റുകളുടെ അവകാശത്തിന്മേലുള്ള കൈകടത്തലുമാണെന്നു ഹർജിയിൽ പറയുന്നു. വിദ്യാർത്ഥി പ്രവർത്തനത്തിലും ഫീസിലും സുതാര്യമായ നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. ഇതുവരെ പരാതികളോ ക്രമക്കേടുകളോ ഉയർന്നിട്ടില്ല. മറ്റു മാനേജുമെന്റുകൾ വ്യാഴാഴ്ച ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP